ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അഞ്ച് ആവരണങ്ങളാണ് പഞ്ചകോശങ്ങൾ. ആത്മാവ് സ്ഥൂല, സൂക്ഷ്മ, കാരനഷരീരങ്ങളില്‍നിന്ന് ഭിന്നമായതും അന്നമയവും പ്രാണമയവും മനോമയവും വിജ്ഞാനമയവും ആനന്ദമയവുമായ കോശങ്ങളില്‍ നിന്ന് അതീതമായതും ജാഗ്രത്,സ്വപ്ന, സുഷുപ്തി അവസ്ഥകള്‍ക്ക് സാക്ഷിയായതുമായ സച്ചിദാനന്ദ സ്വരൂപമാണ്. മൂന്നുകാലത്തും നിലനില്‍ക്കുന്ന(സദ്) അറിവ് സ്വരൂപമായ(ചിത്) സുഖഭാവ(ആനന്ദ) ത്തിലുല്ലതാണ് താനെന്നു അറിയണം.
- അന്നമയ കോശം
- പ്രാണമയ കോശം
- മനോമയ കോശം
- വിജ്ഞാനമയ കോശം
- ജ്ഞാനമയ കോശം (ആനന്ദമയ കോശം)
തൈത്തിരിയോപനിഷദിന്റെ ബ്രഹ്മാനന്ദാവലി അദ്ധ്യായത്തിൽ പഞ്ചകോശങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിൽക്കൂടി തുളച്ചു ഉപബോധമനസിനെ ഉണർത്തി ശ്രേഷ്ടമാക്കുകയെന്നതാണ് യോഗയുടെ ലക്‌ഷ്യം. എല്ലാ യോഗാഭ്യാസങ്ങളും ഈ ലക്ഷ്യമിടുന്നു. യോഗാഭ്യാസങ്ങൾ ഭൌതികശരീരത്തിൽ അന്നമയ കോശങ്ങളെ ഉണർത്തുന്നു. പ്രാണ കോശങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്നു. തൽഫലമായി മനോമയ കോശങ്ങളും അറിയാതെ ഉണർന്നു പ്രവർത്തിക്കും. മനസും ശരീരവും ശക്തിയും ഉപബോധമനസും യോഗയിൽ ഒന്നായി പ്രവർത്തിക്കുന്നതുമൂലം ആത്മജ്ഞാനവും ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കും.
ആത്മാവിനെ പഞ്ചകോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. കോശങ്ങളെല്ലാം ഭൗതിക ശക്തിയിൽനിന്നും ഉണ്ടാകുന്നതാണ്. പരമ സ്വാത്വികരിൽ മാത്രമേ ആത്മാവിന്റെ വെളിച്ചം പ്രകാശിക്കുകയുള്ളൂ. മൂർച്ചയേറിയ ഒരു വാൾ സുരക്ഷിതമായ അതിന്റെ ഉറയിൽ സുരക്ഷിതമായിരിക്കും. അതുപോലെയാണ് പഞ്ചകോശങ്ങൾ ആത്മാവിനെയും മറയ്ക്കുന്നത്. അരുവികളിലും തടാകങ്ങളിലും പായൽക്കൂട്ടങ്ങൾ ജലത്തിന്റെ അടിയിൽ വളരുന്നു. ജലത്തിന്റെ ശുദ്ധതയെ പായൽ മറച്ചിരിക്കുന്നു. അതുപോലെയാണ് പഞ്ചകോശങ്ങളായ അന്നമയ,മനോമയ,പ്രാണമയ, വിജ്ഞാനമയ, ആനന്ദമയ എന്നീ കോശങ്ങൾ ആത്മാവിനെയും മറയ്ക്കുന്നത്. ജലം അവിടെ സ്ഥായിയായുണ്ട്. ജലത്തിൽനിന്നും പായൽ മാറ്റിക്കഴിയുമ്പോൾ ശുദ്ധമായ ജലം അവിടെ തെളിഞ്ഞു വരും. ഒരു സത്യാന്വേഷി പഞ്ചകോശങ്ങളെ നിഷേധിച്ചു കഴിയുമ്പോൾ നിർമ്മലവും പരിപാവനവും പരിശുദ്ധവുമായ ആത്മാവ് അവിടെ പ്രകാശിക്കുകയും ചെയ്യും.
സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്ന് ഉപനിഷത് പറയുന്നു. ആനന്ദം തന്നെയാണ് അനന്തം. നമ്മൾ സന്തോഷിച്ചു ഇരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല. സത് ചിത് ആനന്ദ എന്നും പറയും. ചിത്തം എന്നാൽ ബോധം അല്ലെങ്കിൽ ബ്രഹ്മ ജ്ഞാനം. സത്യം എന്നാൽ ഒരിക്കലും മാറ്റമില്ലാത്തതു എന്നർത്ഥം. അസതോമ സത് ഗമയ എന്ന് പറയുമ്പോൾ എപ്പോഴും മാറുന്ന വ്യാവഹാരിക പ്രപഞ്ചത്തിൽ നിന്ന് ഒരിക്കലും മാറ്റമില്ലാത്ത ബ്രഹ്മത്തിലേക്ക് നയിക്കണേ എന്നാണു. തമസോമാ ജ്യോതിർഗമയ എന്ന് പറഞ്ഞാൽ അജ്ഞാനത്തിൽ നിന്ന് ബ്രഹ്മജ്ഞാനത്തിലേക്കു എന്നാണു.
പരബ്രഹ്മ എന്നത് കേവല ചൈതന്യം മാത്രമാണ്. നിരുപാധികമാണ്. എന്നാൽ ജീവാത്മാവ് ഉപാധി ഭേദം കാരണം പലതായി പ്രതിഭാസിക്കുകയാണ്. ഇത് ഏകമാണ്.
ഈ ബ്രഹ്മത്തിനു സ്വരൂപലക്ഷണമെന്നും തടസ്ഥലക്ഷണമെന്നും രണ്ട് തരത്തിലുള്ള ലക്ഷണങ്ങൾ പറയപ്പെടുന്നു. അതിൽ സ്വരൂപലക്ഷണം ഇതാണ് - സത്യം ജ്ഞാനം അനന്തം ബ്രഹ്മ ഇത് സത്യമാണ് ജ്ഞാനമാണ് അനന്തവുമാണ്.
തടസ്ഥലക്ഷണം ഇതാണ് - "യതോ വാ ഇമാനി ഭൂതാനി ജായന്തേ, യേന ജാതാനി ജീവന്തി ,യത് പ്രയന്ത്യഭിസം വിശന്തി, തജ്ജിഞ്ജാസസ്വ തദ്ബ്രഹ്മേതി"
യാതൊന്നിൽ നിന്നാണോ എല്ലാ ഭൂതങ്ങളും ഉത്ഭവിക്കുന്നത്, ഉദ്ഭവിച്ചത് യാേതാന്നിലാണോ ജീവിക്കുന്നത്, അവസാനം യാതൊന്നിലേക്കാണോ ലയിച്ചു ചേരുന്നത്, അതിനെ അറിഞ്ഞാലും അതാണ് ബ്രഹ്മമെന്നത്.
അയം ആത്മാ ബ്രഹ്മ എന്നതു് മാണ്ഡൂക്യോപനിഷത്തിലെ മഹാവാക്യമാണു് (മന്ത്രം 2). ആ ആത്മാവു ബ്രഹ്മമാകുന്നു എന്നാണു് അതിനര്‍ത്ഥം. (ഉപനിഷത്തുകളിൽ ആകെ നാലു മഹാ വാക്യങ്ങളാണുള്ളതു്. അഹം ബ്രഹ്മാസ്മി - അഹം ബ്രഹ്മ അസ്മി, ഞാന്‍ ബ്രഹ്മം ആകുന്നു; തത്ത്വമസി - തത് ത്വം അസി, അതു നീ ആകുന്നു; പ്രജ്ഞാനം ബ്രഹ്മ - അറിവാണു ബ്രഹ്മ൦ എന്നിവയാണു മറ്റു മൂന്നു മഹാവാക്യങ്ങള്‍. ഇവ യഥാക്രമം ബൃഹദാരണ്യകം, ഛാന്ദോഗ്യം, ഐതരേയം എന്നീ ഉപനിഷത്തുകളിലേതാണു്). ആത്മാവു തന്നെ ബ്രഹ്മം എന്നു മാണ്ഡൂക്യം മാത്രമല്ല ബൃഹദാരണ്യകവും ഛാന്ദോഗ്യവും പ്രഖ്യാപിക്കുന്നുണ്ടു് (ബൃഹദാരണ്യക൦ 2.5.1 മുതല്‍ 2.5.14 വരെ, 2.5.19, 4.4.5; ഛാന്ദോഗ്യ൦8.3.4, 8.14.1).
ആത്മാവു൦ ബ്രഹ്മവു൦ പരസ്പരം പര്യായങ്ങളാണെന്നാണോ ബ്രഹ്മത്തിനു രണ്ടു ഭാവങ്ങളുണ്ടെന്നു ബൃഹദാരണ്യകം പറയുന്നു (2.3.1); മൂര്‍ത്തവും അമൂര്‍ത്തവും, മര്‍ത്ത്യവും അമൃതവും, അചരവും ചരവും, ഗോചരവും അഗോചരവും. ഇതില്‍ അമൂര്‍ത്തവും അമൃതവും അചരവും അഗോചരവുമായതു് ആത്മചൈതന്യമത്രേ. കേനം (2.1) പറയുന്നു, ബ്രഹ്മത്തെ അറിയുന്നതു വളരെ എളുപ്പമാണെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഉറപ്പാണു്, നിങ്ങള്‍ ബ്രഹ്മത്തിന്‍റെ രൂപം മാത്രമേ കാണുന്നുള്ളു . ബ്രഹ്മം രൂപത്തോടു കൂടിയതാണെന്നു് ഇതു സൂചിപ്പിക്കുന്നു. ആത്മാവു് അരൂപിയാണെന്നുള്ളതു നാം നേരത്തേ കണ്ടതാണു്.
ബ്രഹ്മത്തിന്‍റെ പേരു സത്യ മെന്നാണെന്നു ഛാന്ദോഗ്യവും (8.3.4) ബൃഹദാരണ്യകവും (5.4.1). സത്യം എന്നാല്‍ സ-തി-യം. ഇതില്‍ സ അമൃതവും തി മര്‍ത്യവും ആകുന്നു. യം ഇവയെ രണ്ടിനെയും യോജിപ്പിച്ചു നിര്‍ത്തുന്നു (ഛാന്ദോഗ്യം 8.3.5). (സത് ഉള്ളതു സത്യം എന്നു ചുരുക്ക൦. എന്നാല്‍, സത്യം പൂര്‍ണ്ണമായും സത് അല്ല.) അതായതു്, ബ്രഹ്മം മര്‍ത്യവും അമൃതവും ചേര്‍ന്നതാകുന്നു. ആത്മാവു ശുദ്ധമായ സത് ആണെന്നോര്‍ക്കണം. ആത്മാവില്‍ മര്‍ത്യം എന്നൊരു അംശമില്ല. തൈത്തിരീയം (2.6) പറയുന്നു: ഇവിടെ എന്തെല്ലാമുണ്ടോ അവയെല്ലാം 'സത്യം' എന്നു് അറിയപ്പെടുന്നു. തപസ്സുകൊണ്ടു വികസിച്ച ബ്രഹ്മത്തില്‍നിന്നു് അന്നവും ജീവികളും സത്യ മായ ഈ ലോകവും ഉണ്ടായെന്നു മുണ്ഡകം (1.1.8).
ബ്രഹ്മത്തില്‍നിന്നാണു് എല്ലാം ഉണ്ടായതെന്നു ബൃഹദാരണ്യകം 1.4.10-ൽ പറയുന്നു. ഇവിടെ ഉള്ളതെല്ലാം ബ്രഹ്മം തന്നെയെന്നു മുണ്ഡകവും (2.2.11) ഛാന്ദോഗ്യവും (3.14.1). എല്ലാ ഭൂതങ്ങളും ഏതില്‍നിന്നുണ്ടായോ ഏതിനാല്‍ ജീവിക്കുന്നുവോ അവസാനം ഏതില്‍ ചെന്നുചേരുന്നുവോ അതാണു ബ്രഹ്മം (തൈത്തിരീയം 3.1).
ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാണെന്നു (സത്യം ജ്ഞാനം അനന്തം ബ്രഹ്മ)തൈത്തിരീയം 2.1-ല്‍ പറയുന്നു. ആത്മാവു സത്-ചിത്-ആനന്ദം ആണെന്നു നാം കണ്ടുകഴിഞ്ഞതാണു്. സത്തിന്‍റെ പ്രകടിതഭാവമാകുന്നു സത്യം; ചിത്തിന്‍റേതു ജ്ഞാനവും ആനന്ദത്തിന്‍റേതു അനന്തവുമാകുന്നു. (അനന്തമായതാണു സുഖം നല്‍കുന്നതെന്നു ഛാന്ദോഗ്യം 7.23.1).
ആത്മാവും ബ്രഹ്മവും തമ്മിലുള്ള ബന്ധം ഇതില്‍നിന്നൊക്കെ വ്യക്തമാകും. ആത്മാവിന്‍റെ അമൂര്‍ത്ത പ്രകടിതഭാവമാണു ബ്രഹ്മം, നാമരൂപങ്ങള്‍ക്കതീതമായ അവ്യക്തഭാവം. വികാസം കൊണ്ടു് ഈ അവ്യക്ത ഭാവത്തിനു നാമരൂപങ്ങളായി വ്യക്തത ലഭിക്കുമ്പോള്‍ അതു പ്രപഞ്ചമായിത്തീരുന്നു.
ആത്മാവു് അണിമാ (അതിസൂക്ഷ്മഭാവം) ആകുന്നു. ആത്മ ശക്തിയോടുകൂടിയതാണു് ഇവിടെയുള്ളതെല്ലാം. അതെല്ലാം സത്യമാ കുന്നു. അതു നീ ആകുന്നു, ഉദ്ദാലക ആരുണി സ്വപുത്രനായ ശ്വേത കേതുവിനോടു പറഞ്ഞതായി ഛാന്ദോഗ്യത്തില്‍ (6.8.7, 6.9.4, 6.10.3, 6.11.3,.........) രേഖപ്പെടുത്തിയിരിക്കുന്നതാണിതു്. ഇവിടെ ഉള്ളതെല്ലാം ബ്രഹ്മം തന്നെയെന്നു നാം നേരത്തേ കണ്ടതാണു്. അതായതു്, ബ്രഹ്മം ആത്മശക്തിയോടുകൂടിയതാണെന്നും അതു സത്യമാണെന്നും നീ ബ്രഹ്മമാകുന്നു വെന്നുമാണു ആരുണി ശ്വേതകേതുവിനോടു പറയു ന്നതു്. ബ്രഹ്മവും ആത്മാവും പര്യായപദങ്ങളല്ലെന്നു് ഇതില്‍നിന്നു് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു.
ആത്മാവില്‍നിന്നുണ്ടായതാണു ബ്രഹ്മമെന്നു് (ആത്മാവു ബ്രഹ്മ യോനിയാണെന്നു്) മുണ്ഡകം 1.1.9,3.1.3, ശ്വേതാശ്വതരം 5.6, 6.18 എന്നിവയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതേ ആശയം ഗീത 3.15, 14.27, 18.54 എന്നിവയിലും കാണാം. ഗീത 3.15-ല്‍ പറയുന്നതു ബ്രഹ്മം അക്ഷരമായതില്‍നിന്നുദ്ഭവിച്ചു എന്നാണു്. ഇവിടെ ബ്രഹ്മ ത്തിനു വ്യാഖ്യാതാക്കള്‍ പൊതുവേ നല്‍കിയിരിക്കുന്ന അര്‍ത്ഥം വേദങ്ങള്‍ എന്നാണു്. കര്‍മ്മം ബ്രഹ്മത്തില്‍നിന്നുദ്ഭവിച്ചു എന്നു് ഈ ശ്ലോകത്തിന്‍റെ ആദ്യഭാഗത്തു പറഞ്ഞിട്ടുള്ളതാണു ബ്രഹ്മത്തിനു് ഇങ്ങനൊരര്‍ത്ഥം നല്‍കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതു്. ആരാധനാപരമായ കര്‍മ്മങ്ങള്‍ വേദങ്ങളിലെ നിഷ്കര്‍ഷ അനുസരിച്ചാണല്ലോ ചെയ്യുന്നതു്. എന്നാല്‍ ഈ അര്‍ത്ഥം അടുത്ത ശ്ലോകാന്ത്യത്തിനു യോജിക്കില്ല. അതില്‍ പറയുന്നതു് എല്ലായിടവും വ്യാപിച്ചിരിക്കുന്ന ബ്രഹ്മം കര്‍മ്മങ്ങളില്‍ പ്രതിഷ്ഠിതമായിരിക്കുന്നു എന്നാണു്. വേദങ്ങള്‍ അങ്ങനെ വ്യാപിച്ചുനില്‍ക്കുന്നില്ലല്ലോ. അപ്പോള്‍, ബ്രഹ്മത്തിനു വേദം എന്ന അര്‍ത്ഥം ഇവിടെ ഒട്ടും യോജിക്കില്ല; അതിന്‍റെ ആവശ്യവുമില്ല. കാരണം, ബ്രഹ്മത്തിന്‍റെ വികാസത്തില്‍നിന്നാണു കര്‍മ്മം ഉണ്ടായിട്ടുള്ളതെന്നു് മുണ്ഡകം 1.1.8-ല്‍ വ്യക്തമാക്കിയിട്ടുണ്ടു്.
049 യോഗവാസിഷ്ഠം നിത്യപാരായണം - ദിവസം 049 http://yogavasishtamnithyaparayanam.blogspot.com/2012/05/
പരുഷാത്ഥചതുഷ്‌ടയം ശ്രീ വിദ്യാനന്ദതീത്ഥപാദസ്വാമികഠം
സത്യം ജ്ഞാനം അനന്തം ബ്രഹ്മ.
ആനന്ദോ ബ്രശ്മേതി വൃജാനാത്. ആനന്ദം
ബ്രഹ്മണോ വിദ്വാന്‍ നബിഭേതി കുതശ്ചന.
*തരതി ശോകം ആത്മവിത. *ബ്രഹ്മവിദ?
ബ്രഹ്മൈവ ഭവതി. എന്നിങ്ങനെയുള്ള തിരുവായ്മൊഴികഠംകൊണ്ടാണു പരമാത്ഥവേദിനിയായ ശ്രുതിമാതാവു സംസാരാത്തനായ മനുഷ്യനെ സമാശ്വസിപ്പിക്കുന്നതു. ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാകുന്നു. ആനന്ദം ബ്രഹ്മമാണെന്നു അറിയണം, ആനന്ദം ബ്രഹ്മസ്വരൂപമാണെന്നു അറിയുന്ന ജ്ഞാനി മറെറാന്നില്‍നിന്നും ഭയപ്പെടുന്നില്ല? ബ്രഹ്മത്തെ ആത്മസ്വരൂപത്തില്‍ സാക്ഷാത്‌കരിച്ച മനുഷന്‍ ജനനമരണരൂപമായ ദുഃഖത്തെ തരണം ചെയ്യുന്നു." ബ്രഹ്മത്തെ അറിയുന്നവന്‍ ആ ബ്രഹ്മമായിത്തന്നെ തീരുന്നു." എന്നാണല്ലോ, ഈ ശ്രുതിവാക്യങ്ങളുടെ ആശയം. ഇതില്‍ നിന്നു അജ്ഞാനജന്യമായ സംസാരദുഃഖങ്ങളെല്ലാം ബ്രഹ്മസാക്ഷാൽക്കാരത്തില്‍ നശിക്കുമെന്നു വ്യക്തമാകുന്നു. അതിനാല്‍ ശ്രുതി ഉപദേശിക്കുന്ന മാഗ്രത്തില്‍ക്കൂടി സഞ്ചരിച്ചാല്‍ അനർത്ഥ നാശവും ആനന്ദപ്രാപ്‌തിയും ഉണ്ടാകുമെന്നു ബുദ്ധിശാലിയായ മനുഷ്യനു വിശ്വസിക്കാവുന്നതാണു.
മഹാഭാരതം ശാന്തിപർവം അദ്ധ്യായം 218. പഞ്ചശിഖവാക്യം - ആത്മാവ്, അന്നമയം, പ്രാണമയം തുടങ്ങി അഞ്ചു കോശങ്ങളാല്‍ ആവരണംചെയ്യപ്പെട്ടിരിക്കുന്നു. ആ കോശങ്ങളെ അവര്‍ അറിഞ്ഞിരുന്നു.
ഭഗവദ്ഗീത അദ്ധ്യായം 7. ജ്ഞാനവിജഞാനയോഗം - സത്വഗുണ വികാരങ്ങളാണ് മനോമയന്‍, വിജ്ഞാനമയന്‍, ജ്ഞാനേന്ദ്രിയങ്ങള്‍ അഗ്ധ്യാദിദേവതകള്‍. പ്രാണമയനും കര്‍മ്മേന്ദ്രിയങ്ങളും രജോഗുണവികാരങ്ങള്‍. ആനന്ദമയനും അന്നമയനും തമോഗുണവികാരങ്ങള്‍. ഇങ്ങനെ ഗുണപരിണാമങ്ങളാണ് ആത്മാവിന്റെ മൂന്നുപാധികളായി ഭവിച്ചിരിക്കുന്നവ. ഈ ഉപാധികളെ ആത്മാവെന്ന് സകല പ്രാണിവര്‍ഗ്ഗവും ധരിക്കുന്നു. അതു തെറ്റായ ബോധമാണ്. ഈ സ്ഥൂലസൂക്ഷ്മകാരണങ്ങളായ മൂന്ന് ഉപാധികളോട് സംബന്ധപ്പെടാതെയും, അവയെ പ്രകാശിപ്പിച്ചും സ്വയം പ്രകാശിച്ചും ഹൃദയഗുഹയില്‍ സര്‍വ്വദാ നിര്‍വ്വികാരനായി വിളങ്ങുന്ന ഞാന്‍ തന്നെയാണ് ആത്മാവെന്നു ലോകത്തിലുള്ള പ്രാണിവര്‍ഗ്ഗം അറിയുന്നില്ല.
No comments:
Post a Comment