Wednesday, 16 February 2022

ദേശവും കാലവും നോക്കി കാര്യങ്ങൾ നടത്തണം

 ഒരു സുഭാഷിതമാണ്

यथा भूमिस्तथा तोयं, यथा बीजं तथाऽङ्कुरः ।
यथा देशस्तथा भाषा, यथा राजा तथा प्रजा ॥
അർത്ഥം : ദേശമെങ്ങനെയോ അതേപോലെ ആയിരിക്കും അവിടെ കാണുന്ന ജലം. വിത്ത് പോലെ ചെടിയും വൃക്ഷവും. ഭാഷയും സംസ്കാരവും പ്രദേശങ്ങൾക്ക് അനുസരിച്ചു വ്യത്യസ്തമായിരിക്കും. രാജാവിന്റെ സ്വഭാവം പ്രജകളിലും വന്നു ചേരും. അങ്ങനെ വ്യത്യസ്‌തമായ സാഹചര്യങ്ങൾ പ്രകൃതിയിൽ സ്വാധീനം ചെലുത്തുന്നു.
ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു, ഭാരതീയ പൈതൃകം ആഴത്തിൽ മനസ്സിലാക്കിയ വിവേകാനന്ദ സ്വാമികൾ കേരളത്തെ മാത്രമാണ് ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യയിലെല്ലായിടത്തും അസമത്വങ്ങൾ ഉണ്ടായിരുന്നിട്ടും കേരളത്തിൽ മാത്രം പ്രത്യേകത കണ്ടു.
കേരളത്തിലെ ദുരവസ്ഥയെപ്പറ്റി ഒരേകദേശ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. വൈദേശികാടിമത്തത്തിന്റെയും സാംസ്കാരികാധിനിവേശത്തിന്റെയും ഫലമായി മൂലവും മൂടും മറന്നുകൊണ്ടുള്ള അസ്തിത്വ നിഷേധവും ജാതീയ വൈകൃതങ്ങളും ഇവിടെ ഒരുമിച്ചാണൊഴുകിയത്. കുമാരനാശാന്റെ ദുരവസ്ഥ എന്ന മാവ്യത്തിൽ നിന്ന് ഇവയെല്ലാം പ്രതിഫലിക്കുന്നുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ ഉത്തര കേരളം (മലബാർ) പൂർണ്ണമായി തകർന്നു. ടിപ്പുവിനെ തോൽപ്പിച്ച നെടുംകോട്ട യുദ്ധം കഴിഞ്ഞതോടെ തിരുവിതാംകൂറും സാമ്പത്തികമായി തകർന്നു. ഈ തകർച്ചയിലാണ് ബ്രിട്ടീഷ് മതംമാറ്റ സംഘടനകൾ പാശ്ചാത്യസംസ്കാരം മലയാളികളിൽ അടിച്ചേൽപിക്കാൻ തുടങ്ങിയത്.
പോലീസിന്റെ സഹായത്തോടെ, ഗുണ്ടകളെ ഉപയോഗിച്ച്‌, വാതിൽ ചവിട്ടിപ്പൊളിച്ചു കെ. റെയിൽ സർവ്വേക്കല്ല് സ്ഥാപിക്കുന്ന പേക്കൂത്തുകൾ കാണുമ്പോൾ, വിവേകാനന്ദൻ ഉദ്ദേശിച്ച ഭ്രാന്തന്മാർ കൂടുതൽ ഉള്ളത് ഇന്നത്തെ കേരളത്തിലാണ് എന്ന് പറയേണ്ടി വരും. അത് തുറന്നു പറഞ്ഞത് യോഗി ആദിത്യനാഥാണ്.
വിവേകാനന്ദൻ കണ്ട കേരളം ഉന്നത സാംസ്കാരികമൂല്യമുണ്ടായിരുന്ന ഹൈന്ദവ സമൂഹമായിരുന്നു. കേരളത്തിൽ അദ്ദേഹം പരിചയപ്പെട്ട പണ്ഡിത ശ്രേഷ്ഠനായിരുന്നു ചട്ടമ്പിസ്വാമികൾ.
തൗസന്റ് ഐലൻഡ് പാർക്കിൽവച്ച് അമേരിക്കക്കാരോടായി കൊടുങ്ങല്ലൂരിലെ സ്ത്രീകളുടെ സംസ്കൃതഭാഷാ പ്രാവീണ്യത്തെക്കുറിച്ചു വിവേകാനന്ദൻ വാചാലനാവുകയുണ്ടായി (Thousand Island Park, New York, July 1895).
സഹസന്യാസിമാരിലൊരാളായ സ്വാമി ശ്രീമദ് രാമകൃഷ്ണാനന്ദയെ ദക്ഷിണേന്ത്യയിലെ പ്രചാരകനായി നിയോഗിച്ചതും ബ്രിട്ടിഷ് പാർലമെന്റിൽ മലബാറിലെ ദുരവസ്ഥ ശ്രദ്ധയിൽ പെടുത്താനായി അയച്ച ബാരിസ്റ്റർ ജി.കെ.പിള്ളയെ സഹായിക്കാൻ സിസ്റ്റർ നിവേദിതയെ സ്വാമി വിവേകാനന്ദൻ ചുമതലപ്പെടുത്തിയതുമൊക്കെ ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്.
കൂർഗ് (കൊടഗ്) പ്രദേശത്ത് പ്രചാരത്തിലുള്ള കഥയാണ്. വാല്മീകി രാമായണത്തിലുള്ളതല്ല - സീതാന്വേഷണത്തിന് പുറപ്പെട്ട രാമനും ലക്ഷ്മണനും കുടകിൽ നിന്ന് ബ്രഹ്മഗിരി കുന്നുകൾ കടന്ന് കേരളത്തിലേക്ക് വന്നപ്പോൾ ലക്ഷ്മണന് പെട്ടെന്ന് കലി കയറി കോപത്താൽ വില്ലും അമ്പും ജ്യേഷ്ഠനു തിരികെ കൊടുത്തു. വിചിത്രമെന്നു പറയട്ടെ, അവർ തിരിച്ചു കൊടവ ദേശത്തേക്ക് കാലെടുത്തുവച്ച നിമിഷം, ദേഷ്യം അലിഞ്ഞുപോയി. .
അതിന്റെ കാരണം രാമൻ വിശദീകരിച്ചു. കേരളത്തിന്റെ ഭൂമി പരശുരാമക്ഷേത്രമാണ്. ക്ഷത്രിയന്മാർക്കെതിരായ നിരവധി രക്തരൂക്ഷിതമായ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ച ഭൂമി.
പശ്ചാത്താപത്താൽ മതിമറന്ന ലക്ഷ്മണൻ ബ്രഹ്മഗിരി പർവതത്തിലേക്ക് ഒരു അമ്പ് എയ്തു ലക്ഷ്മണ തീർത്ഥം സൃഷ്ടിച്ചു. അതിലെ ജലത്തിന് ഒരു വ്യക്തിയുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ശക്തി നൽകി. ലക്ഷ്മണന്റെ പശ്ചാത്താപത്തിന്റെ കണ്ണുനീരാണ് ലക്ഷ്മണ തീർത്ഥമായി മാറിയതെന്ന് വിശ്വസിക്കുന്നു. അതാണ് കർണ്ണാടകയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഇരുപ്പു വെള്ളച്ചാട്ടം (Irupu-falls). കുടകിൽ നിന്നും കാവേരി നദിയിലേക്കൊഴുകുന്ന പുഴയുടെ ആരംഭ ഭാഗത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
സംസ്‌കൃതത്തിൽ രിപു എന്നാൽ ശത്രു എന്നാണ് അർത്ഥമാക്കുന്നത് - സഹോദരങ്ങളിൽ നിന്ന് പോലും ശത്രുക്കളെ ഉണ്ടാക്കിയ സ്ഥലം. ഇപ്പോഴും കൂർഗിൽ സഹോദരങ്ങൾ വഴക്കിടുമ്പോൾ അവർ ഈ കഥ ഓർക്കുന്നു.

മഹാഭാരതത്തിൽ ഭീക്ഷ്മർ ഇങ്ങനെ ഉപദേശിക്കുന്നു
അഭീഷ്ടമായ ദേശവും കാലവും നന്നായി നോക്കി കാര്യം നടത്തണം. അതിനു തയ്യാറുള്ളവന്‍, പരീക്ഷിച്ച്‌ കാര്യം നടത്തുന്നവന്‍, അതിന്റെ ഫലം തീര്‍ച്ചയായും അനുഭവിക്കുന്നതാണ്‌. കാലം സമാഗതമാകുമ്പോള്‍, പല പല മോഹങ്ങള്‍ കാരണം ചിന്തിച്ചറിയാതിരിക്കുന്നവന്‍, ആപത്തില്‍ കുടുങ്ങി മരിക്കുവാന്‍ ഇടവരും. “ഞാന്‍ മിടുക്കനാണ്‌” എന്നു നടിച്ച്‌ മുമ്പെ നന്മചെയ്യാത്തവന്‍ സംശയത്തില്‍പ്പെട്ട്‌ ദുഃഖിക്കാന്‍ ഇടവരും. വന്നാല്‍ അതിന്‌ അപ്പോള്‍ പ്രതിവിധി കാണുന്നവന്‍ രക്ഷപ്പെട്ടു എന്നു വരാം. വരാവുന്നതു മുന്‍കൂട്ടി അറിഞ്ഞ്‌ അതിനെ തടുക്കുന്നവനും, വന്നു ചേര്‍ന്നതില്‍ മറുകൈ കാണുന്നവനും സുഖം നേടും. കല, കാഷ്ട മുഹൂര്‍ത്തങ്ങള്‍, ലവം, രാപ്പകലുകള്‍, മാസം, പക്ഷം, ആറു ഋതുക്കള്‍, കല്പം, സംവത്സരങ്ങള്‍ എന്നിവ കാലങ്ങളാണ്‌. അവയെ പ്രത്യക്ഷമായി കാണുകയില്ല. ഭൂമിക്കുള്ള വിഭാഗങ്ങളെ ദേശം എന്നു പറയുന്നു. ഈ കാലദേശങ്ങളെ അഭീഷ്ടകാര്യസിദ്ധിക്ക്‌ കണ്ടറിഞ്ഞ്‌ വേണ്ടത്‌ വേണ്ടപ്പോള്‍ ചെയ്യണം. ഇവ ധര്‍മ്മശാസ്ത്രത്തിലും, അര്‍ത്ഥശാസ്ത്രത്തിലും, കാമ ശാസ്ത്രത്തിലും മഹര്‍ഷിമാര്‍ വളരെ മുഖ്യമായി പ്രസ്താവിച്ചിട്ടുണ്ട്‌. വ്യാസമഹാഭാരതം ശാന്തി പർവ്വം അദ്ധ്യായം 138. മാര്‍ജ്ജാരമുഷികസംവാദം - (പൂച്ചയുടെയും എലിയുടെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞും: എല്ലായി ടത്തും എങ്ങനെയൊക്കെ, എന്തൊക്കെ ചെയ്യണമെന്ന്‌ വളരെയേറെ ബുദ്ധിപൂര്‍വ്വം ചെയ്യേണ്ട കാര്യങ്ങളൊക്കെ ഭവാന്‍ എനിക്ക്‌ ഉപദേശിച്ചു. ഭാവിയിലും വര്‍ത്തമാനത്തിലും വേണ്ടതൊക്കെ പറഞ്ഞു തന്നു. മനുഷ്യനെ നശിപ്പിക്കുന്ന ദീര്‍ഘസു ത്രതയേയും പറഞ്ഞുതന്നു. ഇനി ഒരു കാര്യം ഞാന്‍ ചോദിക്കു ന്നു. ശത്രുക്കളാല്‍ ചുറ്റപ്പെട്ട രാജാവ്‌ വിഷമത്തില്‍പ്പെടാതെയിരിക്കുവാന്‍ വേണ്ട ബുദ്ധി എന്തെന്നു പറഞ്ഞു തരണം. ധര്‍മ്മാര്‍ത്ഥ കുശലനും ധര്‍മ്മശാസ്ത്രവിശാരദനുമായ രാജാവിന്ന്‌ എങ്ങനെ അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷ കിട്ടും? ഭവാന്‍ വിവരിച്ചു പറഞ്ഞു തരണേ! നാനാശത്രുഗ്രസ്തനായ രാജാവ്‌ എങ്ങനെ വര്‍ത്തിക്കണം? അത്‌ വിധിപ്രകാരം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിഷമത്തിലായ രാജാവിനെ ശത്രുക്കള്‍, മുമ്പെ തപിപ്പിക്കപ്പെട്ട ശത്രുക്കള്‍, പലര്‍ ചേര്‍ന്ന്‌ ആ ഒരുത്തനോട്‌ പകപോക്കാന്‍ നോക്കും. അപ്പോള്‍ ആ ബലവാന്മാര്‍ ഈ ദുര്‍ബ്ബലനെ അവരുടെ പ്രതികാരത്തിന്നിരയാക്കും. അങ്ങനെ സഹായികളില്ലാതെ ഒറ്റപ്പെട്ട അവന്‍ എങ്ങനെ നിലനില്ക്കും? മിത്രങ്ങളേയും ശത്രുക്കളേയും എങ്ങനെ വേര്‍തിരിച്ചറിയും? ശത്രുക്കളുടെയും മിത്രങ്ങളുടെയും ഇടയില്‍ എങ്ങനെ പ്രവര്‍ത്തിക്കണം? ലക്ഷണം കണ്ട മിത്രത്തിലും അമിത്രത്തിലും എന്താണു പുരുഷന്‍ ചെയ്യേണ്ടത്‌? എന്തു ചെയ്താലാണ്‌ സുഖം വരിക? യുദ്ധം ആരോടാണു ചെയ്യേണ്ടത്‌? സന്ധിചെയ്യേണ്ടത്‌ ആരോടാണ്‌? ശത്രുവിന്റെ നടുവില്‍പ്പെട്ടവന്‍ ബലവാനാണെങ്കിലും എന്തു ചെയ്യണം? എല്ലാ കൃത്യത്തിലും മുഖ്യമായിട്ടുള്ളതാണ്‌ ഈ കാര്യം രാജാവേ! അതു വേണ്ടവിധം ഉപദേശിക്കുവാന്‍ ആരെയും കാണുന്നില്ല. കേള്‍ക്കാനും ആരേയും കാണുന്നില്ല. ജിതേന്ദ്രിയനും സത്യവാനുമായ ഭീഷ്മനല്ലാതെ ആരുണ്ട്‌ ഈ ജ്ഞാനമെല്ലാം അറിയു ന്നവനായിട്ട്? മറ്റാരുമില്ല പിതാമഹാ! അതുകൊണ്ട്‌ അങ്ങ്‌ എല്ലാം തിരഞ്ഞു വേണ്ടമാതിരി പറഞ്ഞുതരണേ!” ഭീഷ്മൻ പറഞ്ഞു: “ഹേ യുധിഷ്ഠിരാ! നീ ചോദിച്ച ഈ ചോദ്യം എനിക്കു സന്തോഷം നല്കുന്നു. ഉണ്ണീ കേള്‍ക്കൂ! ഞാന്‍ പറഞ്ഞുതരാം. ആപത്തില്‍ വേണ്ടതായ രഹസ്യ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം. അമിത്രന്‍ മിത്രമാകും. മിത്രൻ ദുഷ്ടുള്ളവനാകും. കാലവും ദേശവും പ്രവൃത്തിയനുസരിച്ച്‌ കാര്യങ്ങളുടെ ഗതിയൊക്കെ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട്‌ ശത്രുക്കളെ വിശ്വസിക്കണമോ വേണ്ടയോ അതോ യുദ്ധമാണോ വേണ്ടത്‌, അതില്‍ കാര്യമേത്‌ അകാര്യമേത്‌ എന്നു ദേശവും കാലവും നോക്കി തീരുമാനിക്കണം. വിദ്വാന്മാരുമായി ആലോചന നടത്തി ഹിതാര്‍ത്ഥികളുമായി സന്ധി ചെയ്യുക! ശത്രുക്കളുമായും സന്ധിയാകാം. പ്രാണന്‍ അകപ്പെടുമെന്ന ഘട്ടം വരുമ്പോള്‍ മാത്രമേ ശ്രത്രുവുമായി സന്ധിചെയ്യാവു. ഒരിക്കലും ശത്രുവുമായി സന്ധിചെയ്യുകയില്ലെന്നു നിശ്ചയിക്കുന്നത്‌ അപണ്ഡിതന്റെ ലക്ഷണമാണ്‌. അങ്ങനെയുള്ളവന്‍ ഒരു കാര്യവും നേടുകയില്ല. ഒരു ഫലവും നേടുകയില്ല. കാര്യങ്ങള്‍ വേണ്ടപോലെ പരിഗണിച്ച്‌ ശത്രുവിനോടുകൂടി ഇണങ്ങുന്നവന്‍ മിത്രമായാലും കാര്യാര്‍ത്ഥം വിരോധിക്കുന്നവന്‍ വലിയ ഫലം നേടും. ഇതിന്നുദാഹരണമായി ഒരു പഴങ്കഥ നമ്മുടെ നാട്ടില്‍ നടപ്പുണ്ട്‌. ഒരു അരയാലില്‍ ഇരുന്ന്‌ പൂച്ചയും എലിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌ കഥാവിഷയം. പണ്ട്‌ ഒരു കാട്ടില്‍ വളരെ വിസ്താരത്തില്‍ ഉയര്‍ന്നുനില്ക്കുന്ന ഒരു അരയാല്‍ വൃക്ഷമുണ്ടായിരുന്നു. പലതരം വള്ളികള്‍ പടര്‍ന്നു തഴച്ച്‌ വിശാലമായി നില്ക്കുന്ന ആ ആലിന്മേല്‍ ധാരാളം പക്ഷികള്‍ അധിവസിച്ചിരുന്നു. കവരം ധാരാളമുള്ള ആ അരയാല്‍ വലിയ ഒരു മേഘപടലം പോലെ മനോഹരമായ ശീതച്ഛായ വിരിച്ചു. വനത്തിന്റെ നടുവിലായതു കൊണ്ട്‌ ധാരാളം വ്യാളങ്ങളും മൃഗങ്ങളും അതിന്റെ ചുവട്ടില്‍ വന്നു കൂടി. അതിന്റെ ചുവട്ടില്‍ നുറുമുഖമുള്ള ഒരു മട തീര്‍ത്ത്‌ അതില്‍ മഹാപ്രാജ്ഞനായ ഒരു മൂഷികന്‍ പാര്‍ത്തിരുന്നു. ആ വൃക്ഷത്തിന്റെ കൊമ്പില്‍ വളരെ സുഖമായി പക്ഷികളെ പിടിച്ചു തിന്ന്‌ കൊഴുത്തു തടിച്ച ലോമശന്‍ എന്നു പ്രസിദ്ധനായ ഒരു പൂച്ചയും അധിവസിച്ചിരുന്നു. ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ വന്ന്‌ ഒരു ചണ്ഡാലന്‍ ദിവസേന സൂര്യന്‍ അസ്തമിച്ചാല്‍ വല വെയ്ക്കാറുണ്ട്‌. അവന്‍ മൃഗങ്ങളുടെ ഞരമ്പു കൊണ്ടുള്ള വലകള്‍ വിധിപ്രകാരം പിണച്ചു കെട്ടി ഉറപ്പിച്ചുപോകും. പിന്നെ അവന്‍ വീട്ടില്‍പ്പോയി ഉറങ്ങും. പ്രഭാതമാകുമ്പോള്‍ എത്തും. രാത്രി അവിടെ വന്നുകൂടുന്ന പല ജാതി മൃഗങ്ങള്‍ വലയില്‍ കുടുങ്ങും. അങ്ങനെ ഒരു ദിവസം ആ ലോമശന്‍ എന്ന തടിയന്‍ പൂച്ച അബദ്ധത്തില്‍ ആ വലയില്‍ കുടുങ്ങിപ്പോയി. തന്റെ ബദ്ധ ശത്രുവായ മാര്‍ജ്ജാര വീരന്‍ വലയില്‍ കുടുങ്ങിയതു കണ്ടപ്പോള്‍, തന്നെ വധിക്കുവാന്‍ എപ്പോഴും അവസരം പാര്‍ക്കുന്ന ശക്തനായ ശത്രു ബന്ധനസ്ഥനായപ്പോള്‍, ആ സന്ദര്‍ഭം കണ്ട്‌ മൂഷികന്‍ നിര്‍ഭയനായി അവിടെ ചുറ്റി സസന്തോഷം സഞ്ചരിച്ച്‌ വിഹരിച്ചു. നല്ല വിശ്വാസത്തോടെ ആപത്തൊഴിഞ്ഞവനെപ്പോലെ പലിതന്‍ എന്ന ആ മുഷികന്‍ ആ കാട്ടില്‍ ചുറ്റുമ്പോള്‍, തീറ്റ അമ്പേഷിച്ച്‌ സഞ്ചരിക്കുമ്പോള്‍, അവന്‍ ആ വലയില്‍ വെച്ച മാംസം കണ്ടെത്തി. അവന്‍ ആ വലയില്‍ക്കയറി ആ മാംസം അപ്പോള്‍ തിന്നുവാന്‍ തുടങ്ങി. തന്റെ ശത്രു വലയില്‍ കുടുങ്ങിക്കിടക്കുന്നതില്‍ അനല്‍പമായ സന്തോഷത്തോടെ ഉള്ളു കൊണ്ടു ചിരിച്ച്‌ ഇടയ്ക്കു നോക്കിക്കൊണ്ടാണ്‌ ആ മൂഷികന്‍ വലയിലെ മാംസം തിന്നിരുന്നത്‌. അങ്ങനെ സ്വൈരമായി, രസമായി, മാംസം ഭക്ഷി ച്ചു കൊണ്ടിരിക്കെ ആ എലി പെട്ടെന്ന്‌, ഘോരനായി ഒരു പുതിയ ശത്രു തന്റെ നേരെ വരുന്നതു കണ്ട്‌ നടുങ്ങിപ്പോയി. എലി അവന്റെ നേരെ നോക്കി. അമപ്പുവിന്റെ നിറം! ചുവന്ന കണ്ണ്‌! ഭയങ്കരം! ചപലനും, ഘോരനും, മടയില്‍ അധിവസിക്കുന്നവനുമായ ഒരു കീരിയായിരുന്നു അവന്‍! അവന്റെ പേര്‍ ഹരിതന്‍ എന്നാണ്‌. ആ മുഷികന്റെ ഗന്ധം അറിഞ്ഞ്‌ വേഗത്തില്‍ വന്നടുക്കുന്നതായിരുന്നു. അവന്‍ തലപൊക്കി, നാവു നീട്ടി, നുണഞ്ഞ്‌ താഴെ നിന്നു. മരക്കൊമ്പിൻ മേല്‍ ഒരു കോണിലായി മറ്റൊരു ശത്രു അല്പം മറഞ്ഞ്‌ തക്കം നോക്കിയിരിക്കുന്നതായും കണ്ടു. അവന്‍ നല്ല മൂര്‍ച്ചയുള്ള കൊക്കോടു കൂടിയ രാത്രിഞ്ചരനായ ചന്ദ്രകന്‍ എന്നു പേരായ ഉലുക (കൂമന്‍) നായിരുന്നു. ഒരിടത്ത്‌ കീരി, മറ്റേടത്ത്‌ കൂമന്‍. ഇവരുടെ രണ്ടുപേരുടേയും പാട്ടിലാണ്‌ ഇപ്പോള്‍ എലി. ആരുടെയെങ്കിലും ഇരയായിത്തീരും ഇപ്പോള്‍. താന്‍ ഭയങ്കരമായ ആപത്തില്‍പ്പെട്ടിരിക്കുന്നുവെന്ന്‌ എലിക്കു മനസ്സിലായി. രക്ഷയൊന്നുമില്ല. അങ്ങനെ കഷ്ടമായ നിലയില്‍ ആപത്തില്‍പ്പെട്ടു മരണം അടിവെച്ചടുക്കുന്ന സമയത്ത്‌ അവന്‍ എന്തുചെയ്യും! ആര്‍ അവനെ രക്ഷിക്കും? അവന്‍ വല്ലാത്ത ഭയത്തില്‍പ്പെട്ടു. ഏതു വിധവും തടവില്‍പ്പെട്ട അവന്‍ ആപത്തു തന്നെ ചിന്തിച്ചു “ഇനി രക്ഷ യില്ല". ആപത്തു പറ്റിയവര്‍ ആപത്തു വന്നവരുടെ ജീവനെ ആപത്തു തീര്‍ത്ത്‌ രക്ഷിക്കണം. എലിക്കു വന്നുചേര്‍ന്ന ആപത്തോ എവിടെ ച്ചെന്നാലും രക്ഷയില്ലാത്തതുമാണ്‌. എലി മനസ്സില്‍ വിചാരിച്ചു; "താഴത്തു ചെന്നാല്‍ ഉടനെ കീരി എന്നെ ഭക്ഷിക്കും. എങ്ങും പോകാതെ നിന്നാലോ കൂമന്‍ പിടിച്ചു തിന്നും. കയറ്‌ പൊട്ടിയാലോ പൂച്ചയും വന്ന്‌ പിടിച്ചു തിന്നു കളയും. എവിടെയാണ്‌ രക്ഷ! എങ്ങും രക്ഷയ്ക്കു വഴിയില്ല. എന്നു വെച്ച്‌ ഞാന്‍ പരിഭ്രമിക്കാന്‍ വിചാരിക്കുന്നില്ല. എന്നെപ്പോലെ ദേശകാലജ്ഞാനമുള്ള ബുദ്ധിമാന്മാര്‍ ഒരിക്കലും അമ്പരന്ന്‌ മോഹാലസ്യപ്പെടാന്‍ വിചാരിക്കുന്നില്ല. യുക്തിയാല്‍ സന്ധി ചെയ്തു ജീവരക്ഷയ്ക്കു മാര്‍ഗ്ഗമുണ്ടോ എന്ന്‌ ഒന്നു നോക്കട്ടെ! ബുദ്ധിമാനായ പ്രാജ്ഞന്‍, നീതിശാസ്ത്രവിശാരദനായ മാന്യന്‍. വലിയ അത്യുല്‍ക്കടമായ ആപത്തില്‍പ്പെട്ടാലും മനസ്സ്‌ ഭ്രമിക്കുകയില്ല; തീര്‍ച്ചയാണ്‌. പൂച്ചയല്ലാതെ വേറെ ഗതിയൊന്നും ഞാന്‍ കാണുന്നില്ല. ഇവനും വിഷമത്തില്‍പ്പെട്ടിരിക്കുന്ന ശത്രുവാണല്ലേോ! അതു കൊണ്ട്‌ രക്ഷാമാര്‍ഗ്ഗം അവനും ചിന്തിക്കുന്നുണ്ടാകുമല്ലോ. അതു കൊണ്ട്‌ മഹത്തായ കാര്യം നിര്‍വ്വഹിക്കാന്‍ ഇപ്പോള്‍ പറ്റിയേക്കും. ഞാനാണെങ്കില്‍ മുന്നു ശത്രുക്കള്‍ക്ക്‌ ഇരയാണ്‌. ജീവനില്‍ കൊതിച്ചിട്ട്‌ കാര്യമില്ല! അതു കൊണ്ട്‌, എന്തായാലും രക്ഷയില്ലാത്ത നിലയില്‍ ആരേയാണ്‌ ഇപ്പോള്‍ ആശ്രയിക്കേണ്ടത്‌? പൂച്ചയെത്തന്നെ ആശ്രയിക്കാം. നീതിശാസ്ത്രം അടിസ്ഥാനമാക്കി ഇപ്പോള്‍ പുച്ചയ്ക്ക്‌ ഹിതമായതു പറയാം. ശത്രുസംഘത്തെ ഇപ്പോള്‍ ഞാന്‍ ബുദ്ധി കൊണ്ട്‌ വഞ്ചിച്ചു കളയാം. ഇവന്‍ അത്യന്ത ശത്രുവാണ്‌. വളരെ വൈഷമ്യമുണ്ട്‌ അടുക്കാന്‍. മുഡനുമാണ്‌, എന്റെ കാര്യം അവനെ ഗ്രഹിപ്പിക്കാന്‍ വളരെ വിഷമമുണ്ട്‌. എന്നാലും ശ്രമിക്കുക തന്നെ. വൃസനത്തില്‍പ്പെട്ട ഇവന്‍ ഞാനുമായി സന്ധിയായെന്നുംവരാം. ശക്തനോട്‌ ഏറ്റ്‌ അടുത്തവന്ന്‌ ശത്രുവിനെ സ്വീകരിക്കലും വിഷമത്തില്‍ ജീവിക്കലും തുല്യമാണെന്നാണ്‌ ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്‌. ശ്രേഷ്ഠനും പണ്ഡിതനുമായ ശത്രു മൂഡനാണ്‌. അവന്‍ ഒരിക്കലും മിത്രമാവുകയില്ല. എന്നാലും ഇപ്പോള്‍ എന്റെ ജീവന്‍ ഇരിക്കുന്നത്‌ പൂച്ചയിലാണ്‌. എന്തായാലും ഇവനോട്‌ ആത്മരക്ഷയ്ക്കുള്ള കൌശലം ഞാന്‍ പറയാം. ഈ ശത്രുവും സംഗതിവശാൽ പണ്ഡിതനായി വന്നേക്കാം. ഇപ്രകാരം ശത്രുവിന്റെ ചേഷ്ടിതം വിചാരിച്ച്‌ സന്ധിവിഗ്രഹകാലജ്ഞനായ മുഷികന്‍ കാരൃത്തിന്റെ ഗതി മനസ്സിലാക്കി സാന്ത്വപൂര്‍വ്വം മാര്‍ജ്ജാരനോട്‌ ഇങ്ങനെ പറഞ്ഞു. മൂഷികന്‍ പറഞ്ഞു: “സ്നേഹിതാ! മാര്‍ജ്ജാരമഹാശയാ! ഭവാനോടുള്ള ഇഷ്ടംകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. ഭവാന്‍ ജീവിക്കുന്നുണ്ടോ? മഹാശയാ, അങ്ങയുടെ ജീവനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ക്കു രണ്ടു പേര്‍ക്കും നന്മ തുല്യ മാണ്‌. അല്ലയോ സൗമ്യാത്മാവേ, അങ്ങു ഭയപ്പെടേണ്ടതില്ല. ഭവാന്‍ സുഖമായി ജീവിക്കും. ദീര്‍ഘായുഷ്മാനാകട്ടെ! ഞാന്‍ അങ്ങയെ ആപത്തില്‍നിന്നു കയറ്റിവിടാം. എന്നെ കൊല്ലാതിരി ക്കുകയാണെങ്കില്‍--! നമുക്കു രണ്ടുപേര്‍ക്കും നന്മവരുവാന്‍ ഞാന്‍ ഒരു കൗശലം കാണുന്നുണ്ട്‌. നിനക്കു മോചനം കിട്ടുകയും എനിക്കു നന്മ വരികയും ചെയ്യും. ആത്മബുദ്ധി വിചാരത്താല്‍ ഞാന്‍ ഉപായം കണ്ടിരിക്കുന്നു. അതു നിനക്കായും എനിക്കായും ഉള്ള കാര്യമാണ്‌. ഫലം നമുക്കു രണ്ടുപേര്‍ക്കും തുല്യമാണ്‌. നോക്കു! ഈ കീരിയും കൂമനും പാപികളാണ്‌. അവര്‍ എന്നെ നോക്കി നുണച്ചിരിക്കുകയാണ്‌. അവര്‍ ഇപ്പോള്‍ വന്ന്‌ ആക്രമിക്കുന്നില്ലെങ്കില്‍ അത്‌ എനിക്കു നന്മയാണ്‌. ആ കൗശികന്‍ (കൂമന്‍) ഹൂം എന്നു മൂളിക്കൊണ്ട്‌ കണ്ണുരുട്ടിയിളക്കി എന്നെ നോക്കുന്നതു നോക്കൂ! മരക്കൊമ്പത്തിരിക്കുന്ന അവനെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നു. സജ്ജനങ്ങള്‍ക്ക്‌ “സാപ്തപദീനം സഖ്യം" എന്നാണ്‌ പ്രമാണം. “ ഏഴടി ഒന്നിച്ചു സഞ്ചരിക്കുക, അല്ലെങ്കില്‍ ഏഴു വാക്കുകള്‍ തമ്മില്‍ പറയുക” ഇത്രമാത്രം മതി സഖ്യത്തിന്ന്‌. ആ നിലയ്ക്ക്‌ സജ്ജനങ്ങളായ നമ്മള്‍ പരസ്പരം സുഹൃത്തുക്കളായിരിക്കുന്നു. നീയാണെങ്കില്‍ വിദ്വാനുമാണല്ലോ. നല്ലവര്‍ തമ്മില്‍ സഹവാസം കൊണ്ട്‌ ആപത്തിനെ ഒഴിവാക്കുന്നു. പരസ്പര സഹായത്താല്‍ ബുദ്ധിപൂര്‍വ്വം ആപത്തിനെ നീക്കുന്നു. അതുകൊണ്ടു നിന്റെ ആപത്തു നീങ്ങും. അതിനാല്‍ ഞാന്‍ പറയുന്നതു കേള്‍ക്കുക: “ഹേ! മാര്‍ജ്ജാരാ, ഭവാന്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്ന വല കണ്ടിച്ചു രക്ഷപ്പെടുവാന്‍ നിനക്കു സാദ്ധ്യമല്ല. ഞാന്‍ സഹായിക്കുന്നില്ലെങ്കില്‍ അതിന്നു നിനക്കു കഴിയുകയില്ല. ഞാന്‍ നിന്റെ പാശങ്ങള്‍ അറുത്തു നീക്കി ത്തരാം. നീ എന്നെ കൊല്ലാതിരിക്കയാണെങ്കില്‍--! നീയാണെങ്കില്‍ വൃക്ഷത്തിന്മേലാണ്‌ അധിവസിക്കുന്നത്‌. ഞാന്‍ ചുവട്ടിലും. അങ്ങയ്ക്കറിയാം നാം രണ്ടു പേരും മരത്തിന്മേലാണല്ലോ വളരെക്കാലമായി പാര്‍ത്തുവരുന്നത്‌. ഒരുത്തനില്‍ മറ്റൊരുവന്നു വിശ്വാസമില്ലെങ്കില്‍ എന്നും പരസ്പരം ഭയപ്പെട്ടു ജീവിക്കുന്നവരെ ധീരന്മാരാരും പ്രശംസിക്കുകയില്ല. അതു കൊണ്ട്‌ നമ്മള്‍ പരസ്പരം വിശ്വസിക്കുക. നമ്മള്‍ക്കു നിത്യവും സന്തോഷം വര്‍ദ്ധിക്കുമാറാകട്ടെ! കാലം കഴിഞ്ഞ കാര്യത്തെപ്പറ്റി പണ്ഡിതന്മാര്‍ പ്രശംസിക്കാറില്ല. അതുകൊണ്ട്‌ ശരിക്കു വേണ്ട കാരും യുക്തിപൂര്‍വ്വം ഇപ്പോള്‍ കേട്ടുകൊള്ളുക. നിന്റെ ജീവ രക്ഷ ഞാന്‍ ഇച്ഛിക്കുന്നു. നീ എന്റെ ജീവനേയും ഇച്ഛിക്കുക. ഒരുത്തന്‍ ഒരു മരമുട്ടി (പൊങ്ങുതടി) കൊണ്ട്‌ ആഴമേറിയ വലിയ പുഴ കടക്കുകയാണെങ്കില്‍ അവന്‍ മുട്ടിയെ മറുകരയെത്തിക്കും. മുട്ടി അയാളേയും കരകയറ്റും. ആ യോഗം നമ്മള്‍ക്കും ഇപ്പോള്‍ സംഭവിക്കും. നിന്നെ ഞാന്‍ കയറ്റിവിടാം. നീ എന്നേയും കയറ്റി വിടണം. എന്നു പറഞ്ഞ്‌ പലിതന്‍ രണ്ടാള്‍ക്കും ഹിതമായ കാര്യം യുക്തിപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി കാലം നോക്കി എല്ലാം ധരിപ്പിച്ചു. ആ ശ്ര്രുവിന്റെ നല്ലവാക്കു കേട്ടപ്പോള്‍ വിചക്ഷണനായ പൂച്ച ശ്രാഹ്യസാരമായ വാക്കു പറഞ്ഞു. ബുദ്ധിമാനായ വാഗ്മി, ആ വാക്കു പ്രശംസിച്ചു, തന്റെ കഷ്ടാവസ്ഥയെ ചിന്തിച്ചു, എലിയെ ഭംഗിയായി ആദരിച്ചു. പിന്നെ പല്ലിന്റെ തുമ്പു കൂര്‍ത്തവനും, മണിവൈഡുര്യലോചനനുമായ എലിയെ. നോക്കി ലോമശമാര്‍ജ്ജാരന്‍ പറഞ്ഞു. ലോമശന്‍ പറഞ്ഞു: “സൌമ്യ! ഞാന്‍ നിന്നെ അഭിനന്ദിക്കു ന്നു. നിനക്കു നന്നായിവരട്ടെ! എന്റെ ജീവിതാര്‍ത്ഥിയാണല്ലോ നീ. നന്മ കാണുന്നുണ്ടെങ്കില്‍ നീ ചെയ്തു കൊള്ളുക; വൈകരുത്‌. ഞാന്‍ വലിയ ആപത്തിലാണല്ലോ. നീയും അപ്രകാരം തന്നെ ആപത്തിലാണ്‌. ആപത്തില്‍പ്പെട്ടവര്‍ തമ്മില്‍ സന്ധിയാകുന്നത്‌ യുക്തമാണ്‌. ഇനി ചിന്തിക്കാനൊന്നുമില്ല. കാലോചിതമായി കാര്യസിദ്ധിക്കു വേണ്ടത്‌ ഞാന്‍ ചെയ്യുന്നതാണ്‌. ഞാന്‍ കഷ്ടപ്പാടു വിട്ട്‌ ഇതില്‍ നിന്ന്‌ എഴുന്നേറ്റാല്‍ നീ ചെയ്ത സല്‍കൃതം നശിക്കുകയില്ല. മാനം വിട്ടവന്‍, കുറുകൊണ്ടവന്‍, നിന്റെ ശിഷ്യന്‍, നിന്റെ ഹിതകൃത്ത്‌ ഈ നിലയില്‍ നില്ക്കുന്നവനാണ്‌ ഞാന്‍. നിന്റെ കല്പനപോലെ ഞാന്‍ ഇതാ നില്ക്കുന്നു. ഞാന്‍ നിന്നെ ശരണംപ്രാപിക്കുന്നു! ഇപ്രകാരം പുച്ച പറഞ്ഞപ്പോള്‍ തന്റെ പാട്ടില്‍ നില്ക്കുന്ന പൂച്ചയോട്‌ അവന്റെ വാക്കിന്റെ അര്‍ത്ഥം ആസ്വദിച്ചു, അഭിനന്ദിച്ചു, അര്‍ത്ഥജ്ഞനായ പലിതന്‍ ഹിതമായ വാക്കുകള്‍ ഇപ്രകാരം പറഞ്ഞു. പലിതന്‍. പറഞ്ഞു: “ഉദാരമായ വാക്കുകള്‍ നീ പറഞ്ഞു. നിന്നെപ്പോലെയുള്ളവരില്‍ ഇത്തരം വാക്കുകള്‍ അത്ഭുതമല്ല. ഞാന്‍ കണ്ടുവെച്ച മാര്‍ഗ്ഗം നീ ഹിതമായി കേട്ടു കൊണ്ടാലും. എനിക്കു കീരിയില്‍ വലിയ ഭയമുണ്ട്‌. അതു കൊണ്ടു ഞാന്‍ നിന്റെ കുടെ താമസിക്കാനാഗ്രഹിക്കുന്നു. നീ എന്നെ രക്ഷിക്കണം. കൊല്ലരുത്‌. ഞാന്‍ നിന്നെ രക്ഷിക്കുവാനും മതിയായവനാണ്‌. കൂമനില്‍ നിന്നു നീ എന്നെ രക്ഷിക്കണം. ആ ക്ഷുദ്രന്‍ എന്നെ കൊതിച്ചു കൊണ്ടിരിക്കുകയാണ്‌. ഞാന്‍ നിന്റെ പാശങ്ങളൊക്കെ ഇപ്പോള്‍ അറുത്തു നീക്കിത്തരാം! സഖേ! സത്യമാണ്‌ ഞാനീപ്പറഞ്ഞത്‌! യുക്തമായും, അര്‍ത്ഥബഹുലമായും പ്രശോഭിക്കുന്ന ആ വാക്കുകേട്ടു പൂച്ച സ്വാഗതം ചെയ്തു. ഭേഷ്‌! ഭേഷ്‌! എന്നു ഹര്‍ഷത്തോടെ. പറഞ്ഞ്‌ എലിയെ പുകഴ്ത്തി പൂജിച്ചു. അങ്ങനെ സഖ്യത്തിലായ പൂച്ച എലിയെ പൂജിച്ചു ബഹുമാനിച്ച്‌ ധീരനും പ്രീതനുമായി ചിന്തിച്ച്‌ വെമ്പലോടെ പറഞ്ഞു. ലോമശന്‍ പറഞ്ഞു: “സ്നേഹിതാ! മുഷികാ! വേഗം വരു! നിനക്കു നന്മവരട്ടെ! നീ എനിക്കു പ്രാണതുല്യനായ സഖിയാണ്‌. ഹേ പ്രാജ്ഞാ!-ഞാന്‍ നിന്റെ പ്രസാദം മൂലം ജീവിതം മിക്കവാറും നേടിയിരിക്കുന്നു! ഈ നിലയിലുള്ള ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യണം. അതു ഭവാന്‍ കമല്പിച്ചാലും. ഞാന്‍ അത് ചെയ്യുന്നതാണ്‌. സഖേ! നാം തമ്മില്‍ സന്ധിയായിരിക്കു ന്നു. ഈ സങ്കടാവസ്ഥവിട്ടു ഞാന്‍ രക്ഷപ്പെട്ടാല്‍ മിത്രബന്ധുഗണങ്ങളോടുകൂടിയവനായി ഞാന്‍ നിനക്കു ഹിതവും പ്രിയവുമായ ഏതു കാര്യവും ചെയ്യുവാന്‍ സന്നദ്ധനാണ്‌. ഈ ആപത്തു വിട്ട്‌ ഞാന്‍ കരകയറിയാല്‍ ഹേ സൌമ്യ, നിനക്കു ഞാന്‍ പ്രത്യുപകാരം ചെയ്തു സല്‍ക്കരിച്ച്‌ പ്രീതി വളര്‍ത്തുന്നതാണ്‌. പലതും പ്രത്യുപകാരം ചെയ്യുന്നവന്‍ പൂര്‍വ്വോപകാരിക്കു തുല്യനാകുന്നു. ചെയ്തതിന്ന് പകരം ഒരുത്തന്‍ ചെയ്യുന്നു. മറ്റൊരുവന്‍ കാരണം കൂടാതെതന്നെ ഉപകാരംചെയ്യുന്നു. ഭീഷ്മൻ പറഞ്ഞു: “ഇപ്രകാരം പൂച്ചയെ തന്റെ കാര്യം ഗ്രഹിപ്പിച്ച്‌ മൂഷികന്‍ ആ ദ്രോഹിയുടെ “കാല്‍ക്കൂട്ടില്‍” വിശ്വസിച്ചു ചെന്നുകയറി. ഇങ്ങനെ മാര്‍ജ്ജാരന്നു രക്ഷചെയ്ത ആ വിദ്വാനായ മൂഷികന്‍ അച്ഛനോടും അമ്മയോടുമുള്ള വിശ്വാസത്തോടെ പൂച്ചയുടെ മാറത്തു കയറി. പൂച്ചയുടെ ദേഹത്തില്‍ പറ്റി നില്ക്കുന്ന എലിയെ കണ്ടയുടനെ ആ കൂമനും കീരിയും ആശ കെട്ടവരായി. അങ്ങനെ അവര്‍ ഭയപ്പെട്ടു. പൂച്ചയും എലിയും പ്രീതിയോടെ വസിക്കുന്നതു കണ്ട്‌ അവര്‍ അത്ഭുതപ്പെട്ടു. ബലവാന്മാരും ബുദ്ധിമാന്മാരുമായ ശത്രുക്കള്‍, തമ്മില്‍ച്ചേര്‍ന്ന മാര്‍ജ്ജാരമുഷികന്മാരായ സുവൃത്തന്മാരെ ദ്രോഹിക്കുവാനും അവര്‍ അശക്തരായിത്തീര്‍ന്നു. കാരൃത്തിന്നായി പൂച്ചയും എലിയും തമ്മില്‍ സന്ധിയായതു കണ്ട്‌ കുമനും കീരിയും തങ്ങളുടെ വസതികളിലേക്ക്‌ ഓടിക്കളഞ്ഞു. ആ പൂച്ചയുടെ ദേഹത്തോടു ചേര്‍ന്ന്‌ ദേശകാലജ്ഞനായ പലിതന്‍ അപ്പോള്‍ പതുക്കെപ്പതുക്കെ വലയുടെ കയറു കടിച്ചു മുറിക്കുവാന്‍ തുടങ്ങി. എന്നാല്‍ അതു വളരെ സമയംകൊണ്ടാണ്‌ നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്‌. വലയുടെ കണ്ണികളില്‍ കുടുങ്ങി വലയുന്ന പൂച്ച, വലയുടെ കയര്‍ പതുക്കെപ്പതുക്കെ കണ്ടിക്കുന്ന എലിയോട്‌ വെമ്പലോടെ പറഞ്ഞു. ലോമശന്‍ പറഞ്ഞു: എടോ മുഷികാ, വേഗമാവട്ടെ! എന്താ നീ ഇത്ര സാവധാനിയാകുന്നത്‌? വേഗം കെട്ട്‌ അറുക്കുക! എടോ സൌരമ്യാ! നീ.എന്നെ ധിക്കരിക്കുകയാണോ? എടോ ശത്രുഘ്നാ! നീ പാശങ്ങള്‍ വേഗം അറുക്കുക! ആ നായയെത്തീനി (ചണ്ഡാലന്‍) ഇപ്പോള്‍ എത്തും. ഭീഷ്മൻ പറഞ്ഞു: പൂച്ച ഇപ്രകാരം തിടുക്കം കൂട്ടുന്ന സമയത്ത്‌ ആ പ്രജ്ഞ കെട്ട പൂച്ചയോട്‌ പത്ഥ്യവും ആത്മഹിതവുമായ വാക്കുകള്‍ ശ്രീമാനായ പലിതമൂഷികന്‍ പറഞ്ഞു. പലിതന്‍ പറഞ്ഞു: എടോ സൗമ്യാ, മിണ്ടാതിരിക്കുക! നീ വെമ്പാതിരിക്കുക! സംഭ്രമം ഒട്ടും വേണ്ടാ. നമുക്ക്‌ ശരിയായ കാലം അറിയാം. ഞാന്‍ കാലം ഒരിക്കലും തെറ്റിക്കുകയില്ല. കാലം തെറ്റി ചെയ്യുന്ന കാര്യം ഒരിക്കലും ചെയ്തവന്നു ഫലത്തിലാവുകയില്ല. കാലംകൊണ്ടു ചെയ്യുന്നതായാലോ, വലിയ ഫലം സിദ്ധിക്കുകയും ചെയ്യും. അകാലത്തു നിന്നെ വിട്ടയച്ചാല്‍ നിന്റെ പേരില്‍ എനിക്കു ഭയം വന്നുകൂടും. അതു കൊണ്ടു നീ കാലം കാത്ത്‌ അടങ്ങിയിരിക്കു! തോഴരേ, വെമ്പാതിരിക്കുക! ശസ്ത്രവുമായി ആ ചണ്ഡാലന്‍ വരുന്നതു കണ്ടയുടനെ ഞാന്‍ കയറ്‌ അറുത്തുവിടാം. ഭയം ഒപ്പം ഉണ്ടാകുമ്പോള്‍ ക്ഷണത്തില്‍ കയറ്‌ അറുത്തുവിടാം. ആ തവ്വില്‍ നിനക്കു വലവിട്ട്‌ ഓടി മരത്തില്‍ കയറാം. നിനക്കു ജീവന്‍ കിട്ടുകയല്ലേ വേണ്ടു? വേറെ ഒന്നിലും ആശയില്ലല്ലോ? അത്‌ ഞാന്‍ നേടിത്തരാം. ഉടനെ ഞാനും ഓടി എന്റെ മടയില്‍ക്കയറാം. നിനക്കു മരത്തിന്മേലും കയറാം. ഇപ്രകാരം ആത്മാവിന്റെ ഹിതം നോക്കി എലി പറഞ്ഞപ്പോള്‍ വാകൃ തത്വജ്ഞനും ആത്മജീവിതാര്‍ത്ഥിയും, മഹാമതിയും, തന്റെ കാരൃത്തില്‍ ബദ്ധപ്പാടു കാണിക്കുന്നവനും, വിനയവാനുമായ ലോമശമാര്‍ജ്ജാരന്‍ താമസിപ്പിക്കുന്ന എലിയോട്‌ ഇപ്രകാരം പറഞ്ഞു. ലോമശന്‍ പറഞ്ഞു: ഇങ്ങനെയല്ല, സജ്ജനങ്ങള്‍ മിത്രങ്ങളുടെ കാര്യം സസന്തോഷം ചെയ്യുക. നിന്നെ കഷ്ടത്തില്‍ നിന്ന്‌ ഞാന്‍ എത്ര വേഗത്തിലാണു രക്ഷിച്ചത്‌! അതു പോലെ അതിവേഗത്തില്‍ ഭവാന്‍ എന്റെ കാര്യവും ചെയ്യണേ! മഹാപ്രാജ്ഞാ! പ്രയത്നിക്കൂ! വേഗമാവട്ടെ! ഞാന്‍ ഈ ആപത്തില്‍ നിന്ന്‌ അതിവേഗത്തില്‍ രക്ഷപ്പെടട്ടെ! പൂര്‍വ്വവൈരം വിചാരിച്ച്‌ നീ എന്നെ കഷ്ടത്തിൽ നിര്‍ത്തുകയാണെങ്കില്‍ ഹേ!, നിന്റെ തടി കിട്ടുവാനും നീ വിഷമിക്കും! അറിവില്ലാതെ ഞാന്‍ പണ്ടു പല ദുഷ്കൃതങ്ങളും എലികളോടു ചെയ്തിട്ടുണ്ടാകാം. അതൊന്നും നീ മനസ്സില്‍ വെയ്ക്കരുത്‌. എന്നില്‍ പൊറുക്കണം! ഞാന്‍ ഭവാനെ പ്രസാദിപ്പിക്കുന്നു! ആ പ്രാജ്ഞനായ മാര്‍ജ്ജാരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ പ്രാജ്ഞനും ബുദ്ധിമാനുമായ മുഷികന്‍ ശ്രേഷ്ഠമായ വാക്കുകള്‍ മാര്‍ജ്ജാരനോടു പറഞ്ഞു. പലിതന്‍ പറഞ്ഞു: സ്വാര്‍ത്ഥത്തിന്നുവേണ്ടി എന്നില്‍ ഇണങ്ങി നില്‍ക്കുന്ന മാര്‍ജജാരാ! നിന്റെ വാക്കു ഞാന്‍ കേട്ടു. സ്വാര്‍ത്ഥത്തിന്നുവേണ്ടിയാണ്‌ ഞാനും ഭവാനുമായി ഇണങ്ങിയത്‌. അങ്ങനെയുള്ള എന്റെ വാക്കും ഭവാന്‍ കേള്‍ക്കണം. പേടിച്ചു ഇണങ്ങേണ്ടതായ മിത്രവും പേടിയുള്ള മിത്രവും പാമ്പിന്റെ വായില്‍ കൈ കടത്തുന്നവനെപ്പോലെ നല്ലപോലെ കരുതലോടെ വേണം നില്ക്കുവാന്‍. ശക്തനുമായി സന്ധിചെയ്തു വിശ്വസിച്ച്‌ തന്നെ കാക്കാതിരിക്കുന്നവന്‍ അപത്ഥ്യാഹാരം കഴിച്ചവനെപ്പോലെയാകും. അത്‌ അവന്റെ ഗുണത്തിന്നായി ഭവിക്കുകയില്ല. ലോകത്തില്‍ ആരും ആര്‍ക്കും മിത്രമല്ല. ആരും ആര്‍ക്കും സുഹൃത്തുമല്ല. ശത്രു എന്നും മിത്രം എന്നും പറയുന്നത്‌ വെറും കാര്യവശാല്‍ മാത്രം ബന്ധപ്പെട്ടു നില്ക്കുന്നതാണ്‌. ആനയാല്‍ കാട്ടാന ബന്ധിക്കപ്പെട്ടതുപോലെ അര്‍ത്ഥത്താല്‍ അര്‍ത്ഥവും ബന്ധിക്കപ്പെട്ടിരിക്കയാണ്‌. കാര്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ ചെയ്തവനെ നോക്കുവാന്‍ ആരുമില്ല. അതുകൊണ്ട്‌ കാര്യങ്ങളൊക്കെ കുറച്ചെങ്കിലും ശേഷിപ്പിച്ചു നിറുത്തണം. ഇപ്പോള്‍ നിന്നെ മോചിപ്പിച്ചാല്‍ അത്‌ എനിക്കു നല്ലതിനാവില്ല. പ്രഭാതമാകുമ്പോഴാണെങ്കില്‍ വേടനെ കണ്ടയുടനെ മോചിപ്പിച്ചാലോ നീ പ്രാണനും കൊണ്ടു പാഞ്ഞുകളയും. എന്നെ പിടിക്കുവാന്‍ അപ്പോള്‍ നിനക്കു കഴിയുകയില്ല. പാച്ചിലേ നിനക്കു ശരണമുള്ളു. മിക്ക കയറും ഞാന്‍ കണ്ടിച്ചുകഴിഞ്ഞു. ഇനി ഒരു കയര്‍ മാത്രമേ ബാക്കിയുള്ളു. അതും ഞാന്‍ വേഗം മുറിച്ചുകളുയാം. ലോമശാ! നീ തൃപ്തിപ്പെടുക. ആപത്തില്‍പ്പെട്ട അവര്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ ആ രാത്രി അവസാനിച്ചു. ലോമശന്നു ഭയമായി. നേരം പ്രഭാതമായപ്പോള്‍ ഒരു കൂട്ടം നായാട്ടുനായ്ക്കളോടു കൂടി ചണ്ഡാലനുണ്ട്‌ വരുന്നു! അവനെക്കണ്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകും. അത്ര വികൃതമാണ്‌ അവന്റെ രൂപം! ചെമ്പന്‍ താടിയും, മീശയും, വലിയ ചന്തിയും ചേര്‍ന്ന ഉദ്ണ്ഡരൂപന്‍. കൂര്‍ത്ത കാതും, വിടര്‍ന്ന വായും, ചേറുപുരണ്ട ദേഹവും ചേര്‍ന്ന രുക്ഷഘോരദര്‍ശനന്‍! കൈയില്‍ ശസ്ത്രവുമായി യമദൂതനെപ്പോലെ ' പരിഘന്‍' എന്നുപേരുള്ളവനായ ആ ചണ്ഡാലന്‍ മരത്തിന്ന്‌ അടുത്തെത്തുന്നതു കണ്ട്‌ പൂച്ച പേടിച്ചു വിറച്ചു. മാര്‍ജജാരന്‍ ഭയചകിതനായ എലിയോടു ചോദിച്ചു. മാര്‍ജ്ജാരന്‍ പറഞ്ഞു: “എടോ മുഷികാ, നീ ഇനി എന്താണ്‌ ചെയ്യുവാന്‍പോകുന്നത്‌?” ആ ഘോരരുപിയായ അവനെക്കണ്ട്‌ കീരിയും കുമനും നിരാശയില്‍ മുഴുകി. ബലവാന്മാരും ബുദ്ധിമാന്മാരും തമ്മില്‍ ചേര്‍ന്ന ഈ നീതിമാന്മാരായ സുവൃത്തരെ അവര്‍ക്ക്‌ ഉപ്ദ്രവി ക്കുവാന്‍ കഴികയില്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ നിരാശരായി. തങ്ങളുടെ കാര്യസാദ്ധ്യത്തിന്ന്‌ പൂച്ചയും എലിയും തമ്മില്‍ സന്ധിയായിരിക്കുന്നുപോലും! ഇതു കണ്ട്‌ കീരിയും കുമനും തങ്ങളുടെ ഗൃഹങ്ങളിലേക്കു പാഞ്ഞുപൊയ്ക്കളഞ്ഞു. ഉടനെതന്നെ പൂച്ചയുടെ കയറ്‌ എലി കടിച്ചു മുറിച്ചു. പൂച്ച പെട്ടെന്ന്‌ ബന്ധനവിമുക്തനായി. പുച്ച സംഭ്രമിച്ചു മരത്തിന്മേല്‍ പെട്ടെന്ന്‌ ഓടിക്കയറി. ആ സംഭ്രമപ്പാച്ചിലില്‍ ശത്രുവായ പൂച്ച പാഞ്ഞു പോയപ്പോള്‍ പലിതന്‍ തന്റെ മടയില്‍ക്കയറി ഒളിച്ചു. ലോമശന്‍ മരക്കൊമ്പിലും കയറി ഒളിച്ചു. ചണ്ഡാലന്‍ മരത്തിന്റെ ചുവട്ടിലെത്തി താന്‍ വെച്ച വല ക്കെട്ട്‌ എടുത്തു. അവന്‍ നിരാശനായി ആ സ്ഥലംവിട്ട്‌ പോവുകയും ചെയ്തു. ചണ്ഡാലന്‍ തന്റെ കുടിലിലേക്കു പോയി. ആ ഭയം വിട്ടൊഴിഞ്ഞുപോയതിന്നുശേഷം ദുര്‍ല്ലഭമായ ജീവനെ കിട്ടിയ മാര്‍ജ്ജാരന്‍ മടയില്‍ വാഴുന്ന എലിയോട്‌ മരക്കൊമ്പിലിരുന്ന്‌ ഇങ്ങനെ പറഞ്ഞു. മാര്‍ജ്ജാരന്‍ പറഞ്ഞു: കരാറൊന്നും ചെയ്യാതെ പെട്ടെന്നു ചാടി ഓടിക്കളഞ്ഞ നീ കൃതജ്ഞനും കൃതോപകാരിയുമായ എന്നെ ഒട്ടും സംശയിക്കുന്നില്ലല്ലേോ? എന്നില്‍ വിശ്വസിച്ച്‌ എനിക്ക്‌ എന്റെ ജീവന്‍ ദാനം ചെയ്ത്‌ എന്നെ മാനിച്ചവനായ നീ മിത്രോപഭോഗങ്ങള്‍ അനുഭവിക്കേണ്ട സമയം വന്നപ്പോള്‍ എന്താണ്‌ എന്റെ അടുത്തേക്കു വരാത്തത്‌? ഒരിക്കല്‍ മിത്രങ്ങളെ ഉണ്ടാക്കുകയും പിന്നെ അവരില്‍ പ്രീതികാണിക്കാതിരിക്കു കയും ചെയ്യുന്നവന്‍ ദുര്‍മ്മതിയാണ്‌. അവന്‍ കഷ്ടപ്പെടുമ്പോള്‍ പിന്നെ ഏതു സുഹൃത്താണു സഹായത്തിന്നെത്തുക? അല്ലയോ ചങ്ങാതീ, നിന്നാല്‍, നിന്റെ സാമര്‍ത്ഥ്യത്താല്‍ സ്നേഹിതാ, സല്ക്കരിക്കപ്പെട്ടവനാണ്‌ ഞാന്‍. അങ്ങനെയുള്ള ഭവാന്‍ മിത്രമായി നില്ക്കുമ്പോള്‍ എന്നെ സ്വീകരിക്കേണ്ടതാണ്‌. എന്റെ സകല മിത്രങ്ങളും എന്റെ ബന്ധുക്കളും സംബന്ധികളും എല്ലാം ശിഷ്യന്മാര്‍ ഗുരുവിനെ എന്ന പോലെ ഭവാനെ സല്‍ക്കരിക്കും; പൂജിക്കും! ഞാനും നിന്നെ മിത്രങ്ങളോടും ബന്ധുക്കളോടുംകൂടി പൂജിക്കും. ജീവിതം ദാനം ചെയ്ത പുരുഷനെ കൃതജ്ഞന്മാരായ ആരാണ്‌ പുജിക്കാതിരിക്കുക? ഭവാന്‍ എന്റെ ഗൃഹത്തിന്നും എന്റെ ദേഹത്തിന്നും ഈശ്വരനായി വര്‍ത്തിച്ചാലും! എല്ലാ അര്‍ത്ഥങ്ങള്‍ക്കും ഭവാന്‍ അനുശാസകനായാലും! ഹേ പ്രാജ്ഞാ! ഭവാന്‍ എന്റെ മന്ത്രിയാവുക! ഭവാന്‍ എന്നെ എന്റെ അച്ഛനെപ്പോലെ ശാസിച്ചാലും! ഞാന്‍ സത്യംചെയ്യുന്നു, ആണയിടുന്നു. എന്റെ ജീവനാണെ അങ്ങയ്ക്ക്‌ ഒരുകാലത്തും ഞങ്ങളില്‍നിന്ന്‌ ഭയം സംഭവിക്കുന്നതല്ല. ബുദ്ധിയില്‍ ഭവാന്‍ ശുക്രതുല്യനാണ്‌. ഈ ഞങ്ങളോ മഹാബലന്മാരുമാണ്‌. ഭവാന്‍ മന്ത്രബലമുള്ളവനാണ്‌. എന്റെ പ്രാണദാതാവുമാണ്‌! ഇപ്രകാരം മഹാശയനായ മാര്‍ജ്ജാരന്‍ ശാന്തിവാക്കുകള്‍ പറഞ്ഞപ്പോള്‍ മന്ത്രബലമുള്ളവനായ ശ്രീമാന്‍ മുഷികന്‍ ഭംഗിയായി സ്വഹിതോക്തികള്‍ ഇങ്ങനെ പറഞ്ഞു. മൂഷികന്‍ പറഞ്ഞു: “മഹാശയനായ ലോമശാ! ഭവാന്‍ പറഞ്ഞതൊക്കെ ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ പറയുന്നതും ഭവാന്‍ കേള്‍ക്കുക. താന്താങ്ങളുടെ ശത്രുവാരാണെന്നും മിത്രമാരാണെന്നും ശരിയായി അറിയണം. ഇത്‌ ഏറ്റവും സൂക്ഷ്മമായി ഉലകില്‍ കാണപ്പെടുന്നു. അത്‌ പ്രാജ്ഞ സമ്മതമാണ്‌. ശത്രുക്കളുടെ രൂപത്തില്‍ മിത്രങ്ങളും മിത്രങ്ങളുടെ രൂപത്തില്‍ ശത്രുക്കളും കാണപ്പെടുന്നു. കാമക്രോധവാന്മാരായ അവരെ സന്ധി കൊണ്ടൊന്നും അറിയുവാന്‍ കഴിയുകയില്ല. ശത്രു എന്ന ഒന്ന്‌ എന്നുമുള്ളതല്ല. മിത്രമെന്ന ഒന്ന്‌ എന്നുമുള്ളതല്ല. തന്റെ സാമര്‍ത്ഥ്യയോഗങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്‌ മിത്രങ്ങളും വൈരികളും. ആരു ജീവിച്ചിരുന്നാല്‍ ഒരുത്തന്ന്‌ തന്‍കാരൃത്തിന്നു മെച്ചമുണ്ടോ, ആരു മരിച്ചാല്‍ തന്‍കാര്യത്തിന്നു വിഘ്നമുണ്ടോ, അവന്‍ അവന്നു മിത്രമാണ്‌. നേരെമറിച്ചാണെങ്കിലോ, അവന്‍ ശത്രുവുമാണ്‌. സ്ഥിരമായ വൈരവും ജഗത്തിലില്ല. സ്ഥിരമായ വൈരവും ജഗത്തിലില്ല. കാര്യസാദ്ധ്യം, അര്‍ത്ഥസിദ്ധി ഇവയുടെ യുക്തി മാര്‍ഗ്ഗത്തിലൂടെയാണ്‌ മിത്രങ്ങളും വൈരികളുമുണ്ടാകുന്നത്‌. ഒരുകാലത്ത്‌ മിത്രമായിരുന്നവന്‍ ശത്രുവായിത്തീരും. ഒരു കാലത്ത്‌ ശത്രുവായിരുന്നവന്‍ മിത്രമായും തീരും. സ്വാര്‍ത്ഥം തന്നെയാണ്‌ ബലം കൂടിയത്‌. ആര്‍ക്ക്‌ മിത്രത്തില്‍ വിശ്വാസമുണ്ടോ, ആര്‍ക്ക്‌ ശത്രുവില്‍ അവിശ്വാസമുണ്ടോ, അര്‍ത്ഥയുക്തി ചിന്തിക്കാതെ ആർ മനസ്സില്‍ കരുതി പ്രീതനായിത്തീരുന്നുവോ, അവന്നു മിത്രമേത്‌, അമിത്രമേത്‌ എന്നു മനസ്സിലാകാതെ മനസ്സു പതറും. അതുകൊണ്ട്‌ അര്‍ത്ഥ യുക്തിവഴിയായി ശത്രു മിത്രത്വം ആദ്യമായി ധരിക്കണം. അവിശ്വസ്തനില്‍ വിശ്വാസവും, വിശ്വസ്തനില്‍ അവിശ്വാസവും പാടില്ല. വിശ്വാസം മൂലം വന്നു ചേര്‍ന്ന ഭയം വേരും കൂടി നശിപ്പിച്ചു കളയും. അര്‍ത്ഥയുക്തിവഴിക്കാണ്‌ അച്ഛന്‍, അമ്മ, മക്കള്‍, സംബന്ധി, ബന്ധുജനങ്ങള്‍, മരുമക്കള്‍ എന്നീ ബന്ധത്തിന്റെ പോലും നിലനില്പ്‌. ആദായവും ധനാഗമവും കാര്യസാദ്ധ്യവുമാണ്‌ അടിസ്ഥാനം. അച്ഛനായാലും, അമ്മയായാലും പതിതന്മാരായ പ്രിയപുത്രന്മാരെ തള്ളിക്കളയുന്നു. എല്ലാവരേയും ഉപേക്ഷിച്ച്‌ തന്നെത്തന്നെ കാക്കുന്നു. ഇതാണ്‌ ലോകത്തില്‍ കാണുന്നത്‌. സ്വാര്‍ത്ഥത്തിന്റെ ശരിയായ കാതല്‍ കാണുക. എടോ ബുദ്ധിമാനേ, നിന്റെ മോചനത്തിന്ന്‌ അടുത്ത്‌ പ്രത്യുപകാരം ചെയ്ത ശത്രുവിന്റെ ഗുണത്തിന്നു വേണ്ടി നീ ചിന്തിക്കുന്നു. ഞാന്‍ ഒന്നു ചോദിച്ചോട്ടെ! ഭവാന്‍ ഈ ആല്‍മരം വിട്ട് ഈ നിലത്തില്‍ ഇറങ്ങിവരികയുണ്ടായല്ലേോ. ഭവാന്‍ അത്ര യോഗ്യനായിരുന്നെങ്കില്‍ മുമ്പില്‍ കെട്ടിവെച്ച വല എന്തേ കാണാഞ്ഞത്‌? നിന്റെ മനസ്സിന്റെ ചാപല്യം കൊണ്ട്‌ മുന്നില്‍ വെച്ച കെണി നിനക്കു കാണുവാന്‍ കഴിഞ്ഞില്ല. ചപലന്‍ ഒരിക്കലും തന്‍കാര്യം നോക്കാന്‍ പോന്നവനല്ല. പിന്നെ എങ്ങനെ മറ്റുള്ളവരുടെ യോഗക്ഷേമം നോക്കുവാന്‍ ശക്തനാകും ചപലന്‍ എല്ലാകാര്യവും കെടുത്തിക്കളയും, അതില്‍ യാതൊരു സംശയവുമില്ല. ഭവാന്‍ എന്റെ ഇഷ്ടനാണ്‌ എന്നാണല്ലോ മധുരമായി പറയുന്നത്‌. ആ മിത്രത്വത്തിന്നുള്ള കാരണമെന്താണെന്നുള്ളതും ഞാന്‍ വിസ്തരിച്ചു പറയാം. ഭവാന്‍ കേള്‍ക്കുക. മൂഷികന്‍ തുടര്‍ന്നു: “കാരണം കൊണ്ടാണ്‌ ഇഷ്ടനും ദ്വേഷ്യനും ഉണ്ടാകുന്നത്‌. ഈ ജീവലോകം കാര്യം അര്‍ത്ഥിച്ചു വര്‍ത്തിക്കുന്നതാണ്‌. അല്ലാതെ ആരും ആര്‍ക്കും പ്രിയനല്ല. ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുള്ള സഖ്യം, ദമ്പതിമാര്‍ തമ്മിലുള്ള സഖ്യം, ഇവയൊന്നും കാരണം കൂടാതെ പ്രീതമായ മട്ടില്‍ കാണപ്പെടുന്നില്ല. കാരണം ഉണ്ടായാല്‍ ഭ്രാതാക്കളും ക്രോധിക്കും. കാരണമുണ്ടായാല്‍ ഭാര്യയും ക്രോധിക്കും. സ്വഭാവാല്‍ അവര്‍ സന്തോഷിക്കുന്നു. മറ്റുള്ളവര്‍ അപ്രകാരം സന്തോഷിക്കുന്നില്ല. ദാനംകൊണ്ടു പ്രിയനാകും. ഇഷ്ടോക്തികൊണ്ട്‌ പ്രിയനാകും. മന്ത്രം കൊണ്ടും ഹോമംകൊണ്ടും ജപം കൊണ്ടും കാര്യാര്‍ത്ഥമായി ജനം ഇഷ്ടനാകും. നാം തമ്മില്‍ മറ്റൊരു കാരണം മൂലം ഇഷ്ടത്തിലായി. ആ കാരണസ്ഥാനം അറ്റുപോയപ്പോള്‍ നാം തമ്മിലുള്ള പ്രീതിയും വിട്ടുപോയി. ഞാന്‍ നിനക്ക്‌ ഇഷ്ടനാകുവാന്‍ ഇപ്പോള്‍ എന്തു കാരണമുണ്ടായെന്ന്‌ ഓര്‍ക്കുകയാണ്‌. തീറ്റയുടെ കാരൃത്തിലല്ലാതെ നിനക്ക്‌ എന്നോടു പ്രീതിക്ക്‌ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. കാലം കാരണത്തെയുണ്ടാക്കുന്നു. സ്വാര്‍ത്ഥം കാണുന്ന പണ്ഡിതനോട്‌ ഭവാന്‍ ഇപ്രകാരം പറയരുത്‌. നിന്റെ സ്നേഹത്തിന്നുള്ള കാരണം അടിസ്ഥാനരഹിതമാണ്‌. കാലത്തിന്നൊത്തതുമല്ല. സന്ധിയിലും വിഗ്രഹത്തിലും സുസ്ഥിരനാണ്‌ ഞാന്‍. ഒരിക്കലും ഞാന്‍ സ്വാർത്ഥം വിട്ട് ഇളകുന്നതല്ല. ക്ഷണംതോറും മേഘങ്ങള്‍ക്കുള്ള ആകൃതി മാറ്റം പോലെ കാര്യങ്ങള്‍ രൂപം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന്‌ എനിക്കു ശത്രുവായി നില്ക്കുന്നു. ഇന്നു തന്നെ എനിക്കു സുഹൃത്തുമായി മാറുന്നു. വീണ്ടും ഇന്നു തന്നെ എനിക്കു ശത്രുവാകുന്നു. യുക്തിയുടെ ചാപല്യം നോക്കൂ! മുമ്പ്‌ കാരണം വന്നു ചേര്‍ന്നപ്പോള്‍ നമ്മള്‍ തമ്മില്‍ സുഹൃത്തുക്കളുടെ നിലയില്‍ ബന്ധപ്പെട്ടു. അത്‌ ആ കാലം പോയതോടെ ആ ബന്ധവും തീര്‍ന്നു. എനിക്കു നീ ജന്മനാ വൈരിയാണ്‌. സാമര്‍ത്ഥ്യംകൊണ്ടു മിത്രമായതാണ്‌. ആ കാര്യം സാധിച്ചുകഴിഞ്ഞപ്പോള്‍ നമ്മള്‍ പണ്ടത്തെപ്പോലെ തന്നെ വീണ്ടും ശത്രു തന്നെയായി മാറി. ഞാന്‍ തത്ത്വങ്ങള്‍ കണ്ട്‌, മഹാന്മാര്‍ നിര്‍മ്മിച്ച ശാസ്ത്രങ്ങള്‍ പഠിച്ചവനാണ്‌. നീ ഇപ്പോള്‍ കെട്ടിയുണ്ടാക്കി കൊണ്ടുവരുന്ന വലയില്‍ ഈയുള്ളവന്‍ കുടുങ്ങുമെന്നാണോ വിചാരിക്കുന്നത്‌? എന്താ മിണ്ടാത്തത്‌? പറയു മാര്‍ജ്ജാരാ! നിന്റെ വീര്യം കൊണ്ടു ഞാന്‍ മുക്തനായി. എന്റെ വീര്യം കൊണ്ടു നീയും മുക്തനായി. നാം അന്യോന്യം അനുഗൃഹീതന്മാരായി. ആ കാര്യവും കഴിഞ്ഞു. ഇനി വേണ്ടാ, നാം തമ്മിലുള്ള വേഴ്ച. എടോ സൗമ്യാ, നീ ഇപ്പോള്‍ കൃതാര്‍തഥനായില്ലേ? ഞാനും കൃതാര്‍ത്ഥനായി! ഇനി എന്തു കാര്യമുണ്ട്‌ നാം തമ്മില്‍? ഉണ്ട്‌ ഒരു കാര്യം! നിനക്ക്‌ എന്നെ പിടിച്ചു തിന്നണം. അതാണു നിനക്കുള്ള കാര്യം! ഞാന്‍ നിനക്ക്‌ ആഹാരമാണ്‌. നീ തിന്നുന്നവനുമാണ്‌. ഞാന്‍ ദുര്‍ബ്ബലനാണ്‌. നീ ബലവാനാണ്‌. നാം തമ്മില്‍ സന്ധിക്കു പറ്റിയവരല്ല. വിഷമാവസ്ഥ തരണം ചെയ്തതിന്നു ശേഷം സന്ധി നാം തമ്മില്‍ ഒക്കുന്നതല്ല. നീ വിട്ടുപോയതിന്നു ശേഷം നിന്റെ പ്രജഞയെ ഞാന്‍ കാണുന്നു. നീ എന്നെ ഈ വാഴ്ത്തുന്നതിന്റെ സാരമൊക്കെ എനിക്കു മനസ്സിലായി. നീ സുഖമായി ഉപായംകൊണ്ട്‌ എന്നെ കൈയിലാക്കാന്‍ ആശിക്കയാണ്‌. തീറ്റിക്കൊരുങ്ങി നില്ക്കുന്ന നീ വിട്ടൊഴിഞ്ഞു. ഉടല്‍ ഉരുണ്ടു തടിച്ച നീ ശാസ്ത്രീയമായി ചിന്തിച്ചു തന്നെ എന്നെ പിടിച്ചു തിന്നും. നീ വിശന്നു നില്ക്കുന്നവനാണെന്ന്‌ എനിക്കറിയാം. തീറ്റയ്ക്കുള്ള സമയമാണെന്നും എനിക്കറിയാം. അങ്ങനെയുള്ള നീ എന്നെ നല്ല വാക്കു പറഞ്ഞു ചതിച്ച്‌ തീറ്റയന്വേഷിക്കുകയാണ്‌. പുത്രന്മാരോടും ദാരങ്ങളോടുംകുടി എന്നോട്‌ ഭവാന്‍ സന്ധിയായി മിത്രമായി നില്ക്കാമെന്നു പറയുന്നത്‌ എന്നെ ശുശ്രൂഷിക്കുന്നതിന്നു വേണ്ടിയാണോ? എന്നാല്‍ അത്‌ എനിക്കൊട്ടും പറ്റില്ല. എന്നെ ഭവാനോടൊത്ത്‌ കാണുമ്പോള്‍ ഭവാന്റെ പ്രിയപ്പെട്ട മക്കളും എന്നെ എന്തുകൊണ്ട്‌ തിന്നുകയില്ല? നിന്റെ പ്രണയഭാജനങ്ങളല്ലേ അവര്‍? നീ അവരുടെ ശ്രേയസ്സില്‍ സന്തു ഷ്ടനല്ലേ? മാര്‍ജ്ജാരാ, നിന്നോട്‌ ഞാനൊരിക്കലും ചേരുന്നതല്ല. ചേരേണ്ട ഹേതു തീര്‍ന്നു പോയിരിക്കുന്നു. സ്വസ്ഥനായി നീ എനിക്കു ശുഭം നേരുക. ചെയ്ത ഉപകാരം മനസ്സിലുണ്ടെങ്കില്‍ അത്ര മാത്രം മതി. അനാര്യനായി ക്ലേശത്തോടെ വിശന്നു നില്ക്കുന്ന ശത്രു ഭക്ഷണം തിരയുന്ന സമയത്ത്‌ ബുദ്ധിയുള്ള ഏതൊരുത്തനാണ്‌ ചെല്ലുക? നിനക്കു നന്മവരട്ടെ! നമസ്തേ! ഞാന്‍ പോകട്ടെ! ദുരെപ്പോകുമ്പോഴും ഞാന്‍ നിന്നെ ഭയപ്പെടുന്നു. വിശ്വസ്തനായാലും, പ്രമത്തനായാലും, നിന്നെ വിശ്വസിക്കാന്‍ വിഷമമുണ്ട്‌. ബലവാന്മാരോട്‌ അടുക്കുന്നതു സൂക്ഷിച്ചു വേണം. ശ്ലാഘ്യമല്ല അത്‌. എടോ ലോമശാ! ഭവാന്‍ ഗമിച്ചാലും! ഉപകാരം നി വിചാരിക്കുന്നുണ്ടെങ്കില്‍ സഖ്യത്തെ കാത്തുകൊണ്ടാലും! പ്രശാന്തനാണ്‌ എങ്കിലും പാപിയായ ശക്തനെ ഞാന്‍ ഭയപ്പെടുന്നു. അങ്ങയ്ക്ക്‌ സ്വാര്‍ത്ഥം എന്തു നേടണം, പറയു! ഞാന്‍ എന്തു ചെയ്യണം? ഞാന്‍ അങ്ങയ്ക്കു എന്നാല്‍ കഴിയുന്ന ഉപകാരമൊക്കെ ചെയ്യാം. ഒരു കാര്യം മാത്രം! എന്റെ ഉടല്‌ തരികയെന്നതു മാത്രം ഞാന്‍ ചെയ്യുന്നതല്ല. ആത്മാവിന്നുവേണ്ടി സന്താനത്തെ തൃജിക്കാം, രാജ്യം തൃജിക്കാം, ധനങ്ങള്‍ തൃജിക്കാം. എല്ലാ സ്വത്തും കൈവെടിഞ്ഞ്‌ തന്നെ താന്‍ തന്നെ കാക്കണം. ഐശ്വര്യവും, ധനവും, രത്നങ്ങളുമെല്ലാം ശത്രുവിന്റെ കൈയില്‍ പെട്ടു പോയേക്കാം. എന്നാല്‍ അവയൊക്കെ വീണ്ടും ഉണ്ടായതായി നാം കാണുന്നുണ്ട്‌. ജീവിക്കുന്നവര്‍ക്ക്‌ അതൊക്കെ വീണ്ടും ഉണ്ടാകും. ധനവും രത്നങ്ങളുമൊക്കെ ദാനം ചെയ്യുന്നതുപോലെയല്ലല്ലേോ ആത്മദാനം. അത്‌ ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. തന്നെ തന്റെ ഭാര്യാവിത്തങ്ങളോടൊപ്പം സംരക്ഷിക്കണം. ആത്മരക്ഷണതന്ത്രജ്ഞര്‍, പരീക്ഷിച്ചുചെയ്യുന്ന പുരുഷന്മാര്‍, തങ്ങളുടെ ദോഷം കാരണം ആപ ത്തില്‍ ചാടുകയില്ല. ദുര്‍ബലന്മാര്‍ ബലവാനായ തന്റെ ശത്രുവിനെക്കണ്ട്‌ ഇരിക്കുകയാണെങ്കില്‍ അവര്‍ക്ക്‌ ശാസ്ത്രാർത്ഥ ദാർഢ്യമുള്ള ബുദ്ധി ചലിക്കുന്നതല്ല. ഇപ്രകാരം പലിതന്‍ നേരിട്ടു പറഞ്ഞു പുച്ചയെ ധിക്കരിച്ചു. പുച്ച ലജ്ജിച്ചു നിന്ന്‌ ആ മുഷികനോട്‌ ഇപ്രകാരം പറഞ്ഞു: ലോമശന്‍ പറഞ്ഞു: ഞാന്‍ സത്യംചെയ്യുന്നു. എന്റെ പൊന്നുചങ്ങാതീ, ഞാന്‍ നിനക്കു യാതൊരു ദ്രോഹവും ചെയ്യുന്നതല്ല. മിത്രദ്രോഹം വിഗര്‍ഹിതമാണ്‌. നീ എന്റെ ഹിതത്തിന്ന്‌ ഒരുങ്ങിയവനാണ്‌. നിന്റെ ബുദ്ധിയെ ഞാന്‍ പ്രശംസിക്കുന്നു. ഞാന്‍ പറഞ്ഞ വാക്കിന്റെ അര്‍ത്ഥം ഭവാന്‍ തെറ്റിദ്ധരിച്ചു. അല്ലയോ, നല്ലവനായ മുഷികാ! ഭവാന്‍ എന്നെ തെറ്റിദ്ധരിക്കരുതേ! നീ എന്റെ പ്രാണനെ ദാനംചെയ്തവനല്ലേ? അതുകാരണം എനിക്കു നിന്നില്‍ അപാരമായ സൗഹൃദമുണ്ട്‌. ഞാന്‍ ധര്‍മ്മജ്ഞനാണ്‌; ഗുണജ്ഞനാണ്‌. വിശേഷിച്ചും ഞാന്‍ കൃതജ്ഞനുമാണ്‌. ഞാന്‍ മിത്രവത്സലനാണ്‌. വിശേഷാല്‍ കൂറുള്ളവനുമാണ്‌. അതുകൊണ്ട്‌ ഭവാന്‍ എന്നോടുകൂടി മാന്യനായി നടന്നാലും. നീ പറഞ്ഞാല്‍ ഞാന്‍ ബന്ധുക്കളോടു കൂടി എന്റെ പ്രാണനെപ്പോലും ഉപേക്ഷിക്കും. വിദ്വാന്മാര്‍ ഇപ്രകാരമുള്ള ധീരന്മാരില്‍ വിശ്വാസം കാണുന്നു. അതു കൊണ്ട്‌ ഹേ ധര്‍മ്മതത്ത്വജ്ഞനായ മൂഷികാ. നീ എന്നില്‍ ഇങ്ങനെ ശങ്കിക്കരുത്‌. ഇപ്രകാരം ആ മാര്‍ജ്ജാരന്‍ വാഴ്ത്തിപ്പറഞ്ഞെങ്കിലും മനസ്സാല്‍ ഭാവഗംഭീരനായ ആ മുഷികന്‍ പൂച്ചയോട്‌ ഇപ്രകാരം പറഞ്ഞു. മൂഷികന്‍ പറഞ്ഞു: “ഭവാന്‍ സജ്ജനമാണ്‌. ശ്രുതാര്‍ത്ഥനാണ്‌ ഞാന്‍. ഞാന്‍ പ്രസാദിക്കാം. നിന്റെ സ്തുതിയിലും, ധനത്തിലും വിശ്വസിക്കുന്നില്ല. അവയാല്‍ നിന്റെ പിടിയില്‍ എന്നെ കിട്ടുമെന്നു വിചാരിക്കേണ്ടാ. കാരണം കൂടാതെ പ്രാജ്ഞന്മാര്‍ ശത്രുവിന്നു പിടി കൊടുക്കുകയില്ല സഖാവേ! ഇക്കാര്യത്തെക്കുറിച്ച്‌ പണ്ട്‌ ശുക്രന്‍ നിര്‍മ്മിച്ച രണ്ടു ഗാഥയുണ്ട്‌. അതു ഞാന്‍ ചൊല്ലാം. അല്ലയോ, മഹാശയനായ മാര്‍ജ്ജാരാ! ഞാന്‍ നിന്റെ കൂട്ടരില്‍നിന്ന്‌ ആത്മാവിനെ രക്ഷിക്കുന്നതില്‍ കരുതി നില്ക്കണം! അതു പോലെ തന്നെ നീയും പാപിയായ ചണ്ഡാലനില്‍നിന്ന്‌ ആത്മാവിനെ രക്ഷിക്കുവാന്‍ കരുതിയിരുന്നുകൊള്ളുക. അങ്ങനെ എലി പൂച്ചയോട്‌ നീതിശാസ്ത്രം പറഞ്ഞുനില്ക്കുമ്പോള്‍, പുച്ച ഭയപ്പെട്ടു പരുങ്ങി ആ മരക്കൊമ്പു വിട്ട്‌ വെമ്പലോടെ അവിടെനിന്ന്‌ ഓടിക്കളഞ്ഞു! പൂച്ചയോട്‌ ശാസ്ത്രാര്‍ത്ഥ തത്ത്ജ്ഞാനങ്ങള്‍ തന്റെ ബുദ്ധി വൈഭവത്തോടെ ഉപദേശിച്ചവനായ മൂഷികന്‍ ആ മരത്തിന്റെ മുലം വിട്ട്‌ മറ്റൊരു മടയിലേക്കു പോയി. ഭീഷ്മൻ തുടര്‍ന്നു: “ഇപ്രകാരം പ്രാജ്ഞനായ മുഷികന്‍, ദുര്‍ബലനാണെങ്കിലും അനവധി ശക്തന്മാരെ തന്റെ ബുദ്ധിവൈഭവത്താല്‍, വഞ്ചിച്ചു പൊയ്ക്കളഞ്ഞു. ആ ഒരുത്തന്‍ അനവധി ശത്രുക്കളെ, വഞ്ചിച്ചു പൊയ്ക്കളഞ്ഞു പോലും! ഹേ യുധിഷ്ഠിരാ, പണ്ഡിതനായവന്‍ സമര്‍ത്ഥനായ ശത്രുവിനോടും സന്ധി ചെയ്യും. എലിയും പൂച്ചയും തമ്മില്‍ സന്ധിചെയ്തതും, വിട്ടു പോന്നതും ചിന്തിച്ച്‌ വേണ്ടിവരുമ്പോള്‍ നിനക്കു ശക്തനോടും സന്ധിചെയ്യാം. ഇപ്രകാരം ക്ഷാത്രധര്‍മ്മത്തെ വേണ്ട വഴിക്ക്‌ ഞാന്‍ കാണി ച്ചു തന്നു. വിസ്തരിച്ചു പറഞ്ഞത്‌ നീ കേട്ടുവല്ലോ. ഇനി പറഞ്ഞതിന്റെ സാരം ചുരുക്കമായും പറയാം. തമ്മില്‍ ജന്മശത്രുക്കളായിരുന്നവര്‍ പോലും വലിയ സുഹൃ ത്തുക്കളായി. പിന്നെ അവര്‍ക്കു തമ്മില്‍ത്തമ്മില്‍ ചതിക്കുവാന്‍ ഒരു ആഗ്രഹമുണ്ടായി. നന്നായി ബുദ്ധിയുള്ള പ്രാജഞന്‍ അതില്‍ മറ്റവനെ ചതിച്ചു. പ്രാജ്ഞന്നു പ്രമാദം പറ്റിയാല്‍ അവന്‍ മൂഡന്മാരാലും ചതിക്കപ്പെടും. അവിശ്വാസി വിശ്വസ്തന്റെ മട്ടി ലും, ഭീതന്‍ നിര്‍ഭയന്റെ മട്ടിലുമാണ്‌ കാണപ്പെടുക. അപ്രമത്തന്‍ പതറുകയില്ല. അവന്‍ ചലിച്ചാലും നശിക്കുകയില്ല. വിരോധിയുമായി സഖ്യം ചെയ്യേണ്ടതായി വരും. മിത്രത്തോട്‌ യുദ്ധം ചെയ്യേണ്ടതായും വരും. ഇത്‌ കാലത്തിന്റെ പണിയാണ്‌. കാലോചിതം വേണ്ടത്‌ സ്വീകരിക്കണം എന്നാണ്‌ സന്ധിജ്ഞന്മാര്‍ പറയുന്നത്‌. രാജാവേ! അതു മനസ്സിലാക്കി ശാസ്ത്രാര്‍ത്ഥത്തെ അറിഞ്ഞ്‌, മനസ്സു തെളിഞ്ഞ്‌, ഭയത്തിന്നു മുമ്പില്‍ ഭയപ്പെട്ടു നടക്കണം. സന്ധിയും, പ്രതിസന്ധിയുമൊക്കെ ഭീതനെപ്പോലെ ചെയ്യണം. ഭയത്താല്‍ അപ്രമത്തനായി വേണ്ടതു ചെയ്യണം. ഭീതന്നു ഭയമില്ലെങ്കില്‍ പിന്നെ ആപത്തില്ല. ഭയമില്ലാത്തവന്നു വിശ്വാസംമൂലം വലിയ ആപത്തു സംഭവിക്കുകയും ചെയ്യും. എപ്പോഴും യാതൊന്നിലും ഭയമില്ലാത്തവനില്‍ മന്ത്രോപദേശംകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. അവന്നു രഹസ്യമൊന്നും ഉപദേശിക്കരുത്‌. അവന്റെ മൗഢ്യം മൂലം മന്ത്രം പുറത്തു വന്നാല്‍ അത്‌ അറിയേണ്ടവരില്‍ ചെന്നു ചേരും. വിശ്വസ്തന്റെ മാതിരി അവിശ്വാസിയും, നിര്‍ഭയന്റെ മട്ടില്‍ ഭീതനും കാര്യങ്ങളുടെ ഗൌരവം കാണണം. അനൃതം ചെയ്തുപോകരുത്‌. ഇപ്രകാരം ഹേ യുധിഷ്ഠിരാ, ഞാന്‍ ഈ ഇതിഹാസം ഭവാന്നു പറഞ്ഞു തന്നു. സുഹൃത്തുക്കളോടുകൂടി ഇത്‌ നീ കേട്ട്‌ വേണ്ട മാതിരി ഭരണം നടത്തുക! ശ്രേഷ്ഠമായ ബുദ്ധി നിന്നില്‍ വിളങ്ങട്ടെ! ശത്രുക്കളും മിത്രങ്ങളും തമ്മിലുള്ള അന്തരം ഇപ്പോള്‍ മനസ്സിലായല്ലോ. സന്ധിവിഗ്രഹ കാലങ്ങളും, അതിലെ മോചനോപായങ്ങളും, ശത്രുസാമാന്യകൃത്യത്തില്‍ ശത്രുവുമായി സന്ധിചെയ്യേണ്ടതും, എങ്ങനെയെന്നും മറ്റും ഇപ്പോള്‍ മനസ്സിലായല്ലോ. ത്രിവര്‍ഗ്ഗത്തോട്‌ തെറ്റാതുള്ള ഈ നീതി വേദവാക്യമായി നീ മനസ്സിലാക്കി അനുഷ്ഠിക്കുക. വീണ്ടും ലോകരെ രക്ഷിക്കുക. അങ്ങയ്ക്ക്‌ വിപ്രന്മാരുമായി സംസര്‍ഗ്ഗമുണ്ടാകട്ടെ. വിപ്രന്‍ മൂലമാണ്‌ ഇഹത്തിലും പരത്തിലും ശ്രേയസ്സുണ്ടാകുന്നത്‌. ഇവര്‍ ധര്‍മ്മത്തെ അറിയുന്ന കൃതജ്ഞരാണ്‌ പ്രഭോ. അവര്‍ പൂജയേറ്റാല്‍ ശുഭം ചെയ്യുന്നതാണ്‌. രാജാവേ, നീ അവരെ പുജിക്കുക. എന്നാല്‍ രാജ്യത്തിന്ന്‌ ശ്രേയസ്സും, യശസ്സും, കീര്‍ത്തിയും വര്‍ദ്ധിക്കും. വംശവും സന്തതിയും ന്യായം പോലെ യഥാക്രമം വര്‍ദ്ധിക്കും. ഈ പൂച്ചയുടേയും എലിയുടെയും കഥ യുദ്ധത്തിന്നും സന്ധിക്കും ചേര്‍ന്ന ഉത്തമമായ സുഭാഷിതമാണ്‌. ബുദ്ധിയെ വികസിപ്പിക്കുന്നതിന്നും ഇത്‌ ഉതകുന്ന ഒരു വിശേഷപ്പെട്ട ആഖ്യാനമാണ്‌. ഈ കഥ നല്ലപോലെ മനസ്സിലാക്കി രാജാവ്‌ നിത്യവും വൈരികളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ ഗ്രഹിച്ച്‌ നിത്യവും വൈരികളില്‍ ഇങ്ങനെ നീതി നടത്തേണ്ടതാകുന്നു.

No comments:

Post a Comment